തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഉ​ദ​യം​പേ​രൂ​രി​ൽ ഷാ​പ്പി​ൽനി​ന്നു മ്ലാ​വ് ഇ​റ​ച്ചി​ പി​ടി​ച്ചെ​ടു​ത്തു; ക​ശാ​പ്പ് ചെ​യ്ത ഉടുന്പിനെയും ക​ണ്ടെ​ത്തി
കൊ​ച്ചി: ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ തൃ​പ്പൂ​ണി​ത്തു​റ ഉ​ദ​യം​പേ​രൂ​ർ പ​ടി​പ്പു​ര ഷാ​പ്പി​ൽ നി​ന്ന് 20 കി​ലോ​ഗ്രാം മ്ലാ​വ് ഇ​റ​ച്ചി​യും ഏ​ഴ് കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ഉ​ടു​ന്പി​നെ ക​ശാ​പ്പ് ചെ​യ്ത നി​ല​യി​ലും ക​ണ്ടെ​ത്തി. ഷാ​പ്പ് മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ ഷാ​പ്പു​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ മാം​സം സ്പെ​ഷ​ൽ ഐ​റ്റ​മാ​യി കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ്ലാ​വ് ഇ​റ​ച്ചി​യും ഉ​ടു​ന്പും പിടിയിലായത്.

മൂ​ന്നാ​റി​ലെ ആ​ന​ക്കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന, ആ​ന​വേ​ട്ട​യ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ നാ​യാ​ട്ടു സം​ഘ​മാ​ണ് ന​ഗ​ര​ത്തി​ലെ ഷാ​പ്പു​ക​ളി​ലേ​ക്ക് വ​ന്യജീ​വി​ക​ളെ ജീ​വ​നോ​ടെ​യും മാം​സ രൂ​പ​ത്തി​ലും എ​ത്തി​ച്ചി​രു​ന്ന​ത്. വെ​ടി​വ​ച്ചും കെ​ണി​വ​ച്ചു​മാ​യി​രു​ന്നു ജീ​വി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്ന​ത്. നാ​യാ​ട്ടു സം​ഘാം​ഗ​മാ​യ ച​ന്പ​ക്ക​ര സ്വ​ദേ​ശി​യാ​ണ് ഇ​ട​നി​ല​ക്കാ​ര​നെ​ന്ന നി​ല​യി​ൽ ന​ഗ​ര​ത്തി​ലെ ഷാ​പ്പു​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം സാ​ധ​നം എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഷാ​പ്പു​ക​ളി​ലെ സ്ഥി​ര​ക്കാ​രാ​യ പ്ര​മു​ഖ​രു​ടെ ആ​വ​ശ്യാ​നു​സ​ര​ണ​മാ​യി​രു​ന്നു ഓ​ർ​ഡ​റു​ക​ൾ എ​ടു​ത്തി​രു​ന്ന​ത്. വ​ൻ ഡി​മാ​ൻ​ഡ് ഉ​ണ്ടാ​യി​രു​ന്ന ഇ​ത്ത​രം സ്പെ​ഷ​ലു​ക​ൾ മോ​ഹ​വി​ല​യ്ക്കാ​യി​രു​ന്നു ഷാ​പ്പു​ക​ളി​ൽ വി​റ്റി​രു​ന്ന​ത്. കാ​ട്ടു​പോ​ത്ത്, കാ​ട്ടു പ​ന്നി, മാ​ൻ, പെ​രു​ന്പാ​ന്പ്, ത​വ​ള തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ മാം​സം കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ളും ഇ​വി​ടെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് എ​സി​പി ബി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘം ഒ​രാ​ഴ്ച​യോ​ളം ഷാ​പ്പു​ക​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. ഷാ​ഡോ എ​സ്ഐ ഹ​ണി കെ. ​ദാ​സ്, ഉ​ദ​യം​പേ​രൂ​ർ എ​സ്ഐ ഷി​ബി​ൻ, എ​എ​സ്ഐ നി​സാ​ർ, സി​പി​ഒ​മാ​രാ​യ ഹ​രി​മോ​ൻ, അ​ഫ്സ​ൽ, സാ​നു​മോ​ൻ, വി​ശാ​ൻ, സാ​നു, അ​നി​ൽ, ശ്യാം, ​സു​നി​ൽ, ഷൈ​മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.




ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ചെ​ല്ലാ​നം: കു​ളി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ കാ​ണാ​താ​യ ചെ​ല്ലാ​നം ക​ന്പ​നി​പ്പ​ടി​യി​ൽ വാ​ച്ചാ​ക്ക​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ന്‍റെ മ​ക​ൻ സി​യോ​ണി (14) ......
ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​മ​ധു​ര ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു.​സ​ഹ​യാ​ത്രി​ക​നാ​യ മ​റ ......
Nilambur
LATEST NEWS
ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ട​ച്ചു​പൂ​ട്ടി​; ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്തതു വിനയായി
ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
വി​മാ​ന ഇ​ന്ധ​ന ടാ​ങ്ക​ർ മ​റി​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
ശബരിമലയിൽ അ​ര​വ​ണ ഉ​ത്പാ​ദ​നം ഒ​ന്നി​നാ​രം​ഭി​ക്കും ; 30 ല​ക്ഷം ടി​ൻ ക​രു​ത​ൽ​ ശേ​ഖ​ര​മാ​യു​ണ്ടാ​കും
മ​ല​മാ​നി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി ക​ട​ത്ത​വെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.