ദേശീയപാതയിൽ ലോറിയിടിച്ച്ബൈക്ക് യാത്രികൻ മരിച്ചു
കൊ​​ടു​​ങ്ങ​​ല്ലൂ​​ർ: നി​​യ​​ന്ത്ര​​ണം വി​​ട്ട ലോ​​റി ബൈ​​ക്കു​​ക​​ളു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രി​​ൽ ഒ​​രാ​​ൾ മ​​രി​​ച്ചു. മൂ​​ന്നു​​പേ​​രെ ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കു​​ക​​ളോ​​ടെ കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. മ​​തി​​ല​​കം വ​​ഴ​​ിയ​​ന്പ​​ലം സ്വ​​ദേ​​ശി കൂ​​ളി​​യേ​​ട​​ത്ത് രാ​​ജീ​​വ്് എ​​ന്ന നൈ​​ജു(40) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​യാ​​ളു​​ടെ പി​​ന്നി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന മ​​തി​​ല​​കം സ്വ​​ദേ​​ശി ഷി​​ജു​​മോ​(35)​​നെ പി​​കെ​എ​​സ് പു​​രം മെ​​ഡി​കെ​​യ​​ർ ആ​​ശു​​പ​​ത്രി​​യി​​ലും മ​​റ്റൊ​​രു ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ വ​​ലി​​യ​​കാ​​ല ജ​​യ​​ന്‍റെ മ​​ക​​ൻ ശ്രീ​​ജി​​ത്ത്(23), ത​​ട​​ത്തി​​ൽ ബാ​​ബു​​വി​​ന്‍റെ മ​​ക​​ൻ സു​​ബി​​ൻ(21) എ​​ന്നി​​വ​​രെ കൊ​​ടു​​ങ്ങ​​ല്ലൂ​​ർ ഗൗ​​രി ശ​​ങ്ക​​ർ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. ദേ​​ശീ​​യ​​പാ​​ത 17ലെ ​​പെ​​രി​​ഞ്ഞ​​നം പ​​ഞ്ചാ​​യ​​ത്ത് വ​​ള​​വി​​ൽ ഇ​​ന്ന​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നു മ​​ണി​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഗു​​രു​​വാ​​യൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്നും കി​​ട​​ക്ക ക​​യ​​റ്റി വ​​ന്ന ലോ​​റി ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രെ ഇ​​ടി​​ച്ച് തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ പെ​​ട്ട​​വ​​രെ നാ​​ട്ടു​​കാ​​രും ആ​​ക്ട്സ് പ്ര​​വ​​ർ​​ത്ത​​ക​​രും ചേ​​ർ​​ന്നാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. നൈ​ജു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി കൊ​​ടു​​ങ്ങ​​ല്ലൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. ലോ​​റി ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത്. ‌
ലോ​​റി പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​ടു​ത്തു.ശ്രീ​​ജി​​ത്തും സു​​ബി​​നും കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​ണ്. ആ​​ന​​പാ​​പ്പാ​​നാ​​യ ശ്രീ​​ജി​​ത്ത് ടൂ​​റി​​സം ഫൈ​​ന​​ൽ വി​​ദ്യാ​​ർ​​ഥി​​യാ​​യ സു​​ബി​​നു​​മൊ​​ത്ത് ജോ​​ലി സം​​ബ​​ന്ധ​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി പ​​ട്ടാ​​ന്പി​​യി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്നു.
ഷി​​ജു​​മോ​​നും മ​​രി​​ച്ച നൈ​​ജു​​വും വ​​ണ്ടി​​ക്ക​​ച്ച​​വ​​ട​​ക്കാ​​രാ​​ണ്.