പ​ത്തി​ല തോ​ര​നും ക​ർ​ക്കട​ക ക​ഞ്ഞി​യു​മൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Saturday, August 12, 2017 1:20 PM IST
കോ​ല​ഞ്ചേ​രി: പ​ത്തി​ല തോ​ര​നും ക​ർ​ക്കട​ക ക​ഞ്ഞി​യു​മൊ​രു​ക്കി മാ​മ​ല എ​സ്എ​ൻ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​യി. ഭ​ക്ഷ​ണ ശീ​ല​ത്തി​ൽ മ​ല​യാ​ളി​യു​ടെ പ​ഴ​മ പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ക​ർ​ക്കി​ട​ക ക​ഞ്ഞി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പ​മാ​ണ് ക​ർ​ക്കി​ട​ക മാ​സ​ത്തി​ൽ ക​ഴി​ക്ക​ണ​മെ​ന്ന് പ​ഴ​മ​ക്കാ​ർ നി​ഷ്ക​ർ​ഷി​ക്കു​ന്ന പ​ത്തി​ല​തോ​ര​നും സ്കൂ​ളി​ൽ ഒ​രു​ക്കി​യ​ത്. ത​ക​ര, ത​ഴു​താ​മ, ചേ​ന്പി​ല, മു​ള്ള​ൻ​ചീ​ര, പ​യ​റി​ല, മ​ത്ത​യി​ല, കു​ന്പ​ള​ത്തി​ല, ചേ​ന​യി​ല, ചീ​ര​യി​ല, കോ​വ​ൽ ഇ​ല എ​ന്നി​ങ്ങ​നെ പ​ത്ത് ഇ​ല​ക​ൾ ചേ​ർ​ത്ത ക​റി​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കി​യ​ത്. ക​റി​ക്കു​പ​യോ​ഗി​ച്ച വി​വി​ധ ഇ​ല​ക​ളെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​ന്യം നി​ന്നു പോ​കു​ന്ന മ​ല​യാ​ള​ത്ത​നി​മ​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു പ​രി​പാ​ടി. പ്ര​ധാ​നാ​ധ്യാ​പി​ക സി​ന്ധു രാ​ഘ​വ​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.