മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ കടലിൽ കുടുങ്ങി; ര​ക്ഷ​കരായി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്
Saturday, August 12, 2017 1:23 PM IST
ക​ണ്ണൂ​ര്‍: ക​ട​ലി​ല്‍ കു​ടു​ങ്ങി​യ ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു ര​ക്ഷ​യാ​യ​തു മ​റൈ​ൻ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സൂ​സ​ഡി​മ​ന്‍ (46), ബ്രി​ട്ടോ (26), റെ​മെ​ണ്‍ ലോ​പ്പ​സ് (23), നാ​സ​ര്‍ (47), ഹ​രി​ദാ​സ​ന്‍ (58), സു​നി​ല്‍​കു​മാ​ര്‍ (36) എ​ന്നി​വ​രാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​ഴീ​ക്ക​ല്‍ ഹാ​ര്‍​ബ​റി​ല്‍ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പു​റ​പ്പെ​ട്ട 'ഇ​ന്‍​ഷ' ഐ​എ​ൻ​ഡി​ടി​എ​ൻ 15എം​ഒ 2680 എ​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ ഫൈ​ബ​ര്‍ വ​ള്ള​മാ​ണ് ക​ട​ലി​ല്‍ കു​ടു​ങ്ങി​യ​ത്. ശ​ക്ത​മാ​യ കാ​റ്റി​ല്‍ വെ​ള്ളം ക​യ​റി മോ​ട്ടാ​ര്‍ ത​ക​രാ​റി​ലാ​കു​ക​യും വ​ള്ള​ത്തി​ൽ ചോ​ര്‍​ച്ച സം​ഭ​വി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ഴീ​ക്ക​ല്‍ തീ​ര​ദേ​ശ പോ​ലീ​സി​ലും തു​ട​ര്‍​ന്നു ക​ട​ല്‍ പ​ട്രോ​ളിം​ഗ് ക​ഴി​ഞ്ഞ് അ​ഴീ​ക്ക​ലി​ല്‍ നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​റൈ​ൻ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​റൈ​ൻ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് എ​സ്ഐ വി.​ഡി.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു ക​ട​ലി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​മു​ര​ളീ​ധ​ര​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഷി​നി​ല്‍ വ​ട​ക്കേ​ക്ക​ണ്ടി, റ​സ്ക്യൂ ഗാ​ര്‍​ഡ് ഷൈ​ജു, സ്രാ​ങ്ക് അ​ജി​ത്ത്, ബോ​ട്ട് സ്റ്റാ​ഫ് അ​യു​ബ്, ഡ്രൈ​വ​ര്‍ ബി​ജോ​യി എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.