ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​നാ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന്
Saturday, August 12, 2017 1:32 PM IST
പാ​പ്പി​നി​ശേ​രി: മ​ല​യാ​ള ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്മ​യു​ടെ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ഇന്ന് ​പാ​പ്പി​നി​ശേ​രി​യി​ൽ ന​ട​ക്കും. പാ​പ്പി​നി​ശേ​രി സാം​സ്കാ​രി​ക നി​ല​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​നാ​ട​ൻ ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ.​കെ. ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ട​ൻ​ക​ലാ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ നേ​ടി​യ പ​ണ്ണേ​രി കാ​രോ​ത്ത് ബാ​ല​ൻ പ​ണി​ക്ക​റേ​യും ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ പെ​രു​വ​ണ്ണാ​നേ​യും ആ​ദ​രി​ക്കും. ഇ​തോ​ടൊ​പ്പം 115 ാം വ​യ​സി​ലും നാ​ട​ൻ​ക​ലാ അ​ക്കാ​ദ​മി അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ രാ​മ പെ​രു​മ​ല​യ​നെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ക്കും. ന​ന്മ​യെ​ന്ന സം​ഘ​ട​ന 2006 ൽ ​കെ.​ടി. മു​ഹ​മ്മ​ദ്, സി.​വി. ശ്രീ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണു രൂ​പീ​ക​രി​ച്ച​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി. ​ഗോ​പ​കു​മാ​ർ, ​കു​മാ​ര​ൻ, ജ​ല​ജ മാ​ങ്ങാ​ട്, രാ​ജീ​വ​ൻ, കാ​നൂ​ൽ എം. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.