തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
ചേ​ർ​ത്ത​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് എ.​കെ. ആ​ന്‍റ​ണി എം​പി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി​യാ​ലേ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഗു​ണ​മു​ള്ളൂ. പ​ഞ്ച​ന​ക്ഷ​ത്ര ആ​ശു​പ​ത്രി​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​മെ​ങ്കി​ലും അ​തി​ലെ ചെ​ല​വ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​കാ​ത്ത​താ​ണ്.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം വ​ൻ​തോ​തി​ൽ മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും അ​തി​ന്‍റെ പ്ര​യോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ നി​യോ​ഗി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ വേ​ണ്ട​ത്ര ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ കൂ​ടി സ​ജ്ജ​മാ​ക്കാ​ൻ 50 ല​ക്ഷം രൂ​പ അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി അ​ധ്യ​ക്ഷ​നാ​യി. ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി​ദ്ധാ​ർ​ഥ്, ശ്രീ​ലേ​ഖ നാ​യ​ർ, ഡോ. ​അ​രു​ണ്‍, വി.​ടി ജോ​സ​ഫ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, ഡി. ​ജ്യോ​തി​ഷ്, രാ​ജേ​ന്ദ്ര​ൻ, സി.​കെ. ഷാ​ജി​മോ​ഹ​ൻ, തോ​മ​സ് വ​ട​ക്കേ​ക​രി, എ.​എം. ക​ബീ​ർ, അ​രു​ണ്‍ കെ. ​പ​ണി​ക്ക​ർ, ജോ​ർ​ജ് ജോ​സ​ഫ്, എം.​ഇ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, എ.​എ​ൽ. അ​നി​താ​ദേ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡ​യാ​ലി​സി​സ് ചാ​രി​റ്റി പ​ദ്ധ​തി 25000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ ചേ​ർ​ത്ത​ല ടൗ​ണ്‍ റോ​ട്ട​റി​ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ചാ​ക്കോ​യ്ക്ക് ന​ൽ​കി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന സ്വാ​ഗ​ത​വും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​അ​നി​ൽ വി​ൻ​സെ​ന്‍റ് ന​ന്ദി​യും പ​റ​ഞ്ഞു.




LATEST NEWS
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
കാ​ഷ്മീ​രി​ൽ ന​വം​ബ​റി​ൽ മാ​ത്രം സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത് 21 ഭീ​ക​ര​രെ
ദ​​ർ​​ശ​​ന പു​​സ്ത​​ക​​മേ​​ള​യി​ൽ തി​ര​ക്കേ​റു​ന്നു
ക​മു​കും​ചേ​രി​ കൊ​റ്റി​ലാം​പാ​ട്ട് ക​ട​വി​ൽ പാ​ലം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
ക്ലാ​സ് മു​റി​ക​ളി​ൽ വാ​യ​ന​യു​ടെ അ​ക്ഷ​ര​ക്കൂ​ട് ഒ​രു​ക്കി പ​ന്മ​ന എ​ൽ​പി സ്കൂ​ൾ
ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
ചൈ​ത​ന്യ​യി​ൽ കാ​ർ​ഷി​ക​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.