ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ കൂ​ട്ട​യോ​ട്ടം
ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ. ​ജോ​സ് പാ​ല​ത്തി​ങ്ക​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഐ​സ​ക് മാ​ട​വ​ന, എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ലി​ല കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൂ​ട്ട​യോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. പാ​രി​ഷ് ഫാ​മി​ലി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സേ​വ്യ​ർ പ്ലാ​മൂ​ട്ടി​ൽ, ട്ര​സ്റ്റി നി​ക്സ​ണ്‍ പു​തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
ചേ​ർ​ത്ത​ല: കി​ഴ​ക്കും​മു​റി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 19 നു ​കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ​ക്യാ​ന്പും ന​ട​ത്തും.
പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. പ​ത്തി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ബി​നോ​യ് ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ത്യാ​ശ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ കെ.​വി. മോ​ഹ​ന​ൻ നേ​തൃ​ത്വം ന​ല്കും.