ക​ർ​ഷ​ക​ദി​ന​ത്തി​ൽ വ​യ​ലി​ലെ​ത്തി കു​ട്ടി​ക​ൾ
Thursday, August 17, 2017 10:23 AM IST
മ​ണ്ണ​ഞ്ചേ​രി:​ക​ർ​ഷ​ക ദി​ന​ത്തി​ൽ നെ​ൽ​വ​യ​ൽ സ​ന്ദ​ർ​ശി​ച്ച് കാ​വു​ങ്ക​ൽ പ​ഞ്ചാ​യ​ത്ത് എ​ൽ പി ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. സ്കൂ​ളി​ലെ പാ​ർ​ട് ടൈം ​സ്വീ​പ്പ​റും ക​ർ​ഷ​ക​നു​മാ​യ ഗോ​വി​ന്ദ​ന്‍റെ കൃ​ഷി​യി​ട​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. സാ​ജി​ത പ​റ​ഞ്ഞു.
ഗോ​വി​ന്ദ​നു​മാ​യി കു​ട്ടി​ക​ൾ അ​ഭി​മു​ഖം ന​ട​ത്തി. നെ​ല്ലി​ന്‍റെ വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും നെ​ൽ​ക​തി​ർ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ സ്കൂ​ൾ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പ​ച്ച​ക്ക​റി തൈ​ക​ളും ന​ട്ടു. പി.​ആ​ർ. സീ​ലി​യ, പി.​ജി. സി​ന്ധു, സി​മി​മോ​ൾ, സൗ​മ്യ, പി.​എ. ഷ​മീ​ർ, സു​കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.