ആറുവരിപ്പാത നിർമാണം: ബലപരിശോധനയിൽ ഫ്ലൈ ഓവറിന്‍റെ ഗർഡറുകൾ തകർന്നു
Tuesday, August 22, 2017 10:30 AM IST
വ​ട​ക്ക​ഞ്ചേ​രി: ഫ്ളൈ ​ഓ​വ​റി​ന്‍റെ പി​ല്ല​റി​നു മു​ക​ളി​ൽ വെ​ക്കു​ന്ന 60 മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഗ​ർ​ഡ​ർ ബ​ല പ​രി​ശോ​ധ​ന​യി​ൽ ത​ക​ർ​ന്നു. ത​ങ്കം ജം​ഗ്ഷ​നി​ലെ ഫ്ളൈ ​ഓ​വ​റി​നു​ള്ള ഗ​ർ​ഡ​റാ​ണ് ത​ക​ർ​ന്ന​ത്. 500 ട​ണ്ണോ​ളം ഭാ​ര​മു​ള്ള​താ​ണ് ഇ​ത്.​

ക്രെ​യ്നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫ്ളൈ ​ഓ​വ​റി​ന്‍റെ പി​ല്ല​റു​ക​ൾ​ക്ക് മു​ക​ളി​ൽ ഗ​ർ​ഡ​ർ പൊ​ക്കി വെ​ക്കു​ന്ന​തി​നു മു​ന്പു് ഇ​തി​നു​ള​ളി​ലെ ദ്വാ​ര​ത്തി​ലൂ​ടെ അ​തി​ശ​ക്ത​മാ​യി പ്ര​ഷ​ർ ക​ട​ത്തി​വി​ടും. ഇ​തി​നൊ​പ്പം കൂ​ടു​ത​ൽ ക​ന്പി​ക​ളും ഉ​ള്ളി​ൽ ക​യ​റ്റും.​ഗ​ർ​ഡ​റി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി പി​ന്നീ​ട് ബ​ലം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ഒ​രു ടെ​സ്റ്റ് കൂ​ടി​യാ​ണി​ത്. ര​ണ്ടാ​ഴ്ച മു​ന്പും ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ ത​ന്നെ മ​റ്റൊ​രു ഗ​ർ​ഡ​ർ ത​ക​ർ​ന്നി​രു​ന്നു.​

എ​ന്നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​ത് കാ​ണും മു​ന്പേ ഗ​ർ​ഡ​ർ ന​ശി​പ്പി​ച്ച് മൂ​ടി വെ​ച്ചു.​ഇ​തി​ന്‍റെ ക​ന്പി​ക​ൾ മാ​ത്ര​മാ​യി ഇ​പ്പോ​ഴും ഇ​വി​ടെ അ​ത് കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ടു്. റോ​യ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ഹോ​ട്ട​ൽ ഡ​യാ​ന വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ഗ​ർ​ഡ​ർ സ്ഥാ​പി​ച്ചാ​ണ് ഫ്ളൈ ​ഓ​വ​ർ നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​തി​ന​കം ത​ന്നെ ത​ക​ർ​ന്ന രീ​തി​യി​ലു​ള്ള ര​ണ്ടു് ഡ​സ​നി​ലേ​റെ ഗ​ർ​ഡ​റു​ക​ൾ​ ഫ്ളൈ ഓ​വ​റി​ൽ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ടു്. ഗ​ർ​ഡ​ർ ത​ക​ർ​ച്ച തു​ട​രു​ന്ന​തി​നാ​ൽ ഫ്ളൈ ​ഓ​വ​റിന്‍റെ നി​ർ​മ്മാ​ണ​ത്തി​ൽ വ​ലി​യ പ​രാ​തി​ക​ളും ആ​ശ​ങ്ക​ക​ളു​മാ​ണ് ഉ​യ​രു​ന്ന​ത്.

കു​തി​രാ​ൻ തു​ര​ങ്ക​ങ്ങ​ളു​ടെ മു​ന്നി​ലെ പാ​ല​ങ്ങ​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ലും ഈ ​ആ​ശ​ങ്ക​ക​ളു​ണ്ട്. ​ക​രാ​ർ ക​ന്പ​നി നി​ർ​മ്മി​ച്ച റോ​ഡു​ക​ളും ക​ൾ​വ​ർ​ട്ടു​ക​ളും വാ​ഹ​നം ഓ​ടി തു​ട​ങ്ങും മു​ന്പേ ത​ക​രു​ന്ന സ്ഥി​തി​യും പ​രി​ശോ​ധി​ക്കാ​ൻ ആ​ളി​ല്ല. വ​ട​ക്ക​ഞ്ചേ​രി​മ​ണ്ണു​ത്തി ആ​റ് വ​രി പാ​ത നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന ക​രാ​ർ ക​ന്പ​നി​ക്കെ​തി​രെ ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ളു​ണ്ടു്. സ​മാ​ന്ത​ര സം​വി​ധാ​നം ഒ​രു​ക്കാ​തെ വാ​ഹ​ന ഗ​താ​ഗ​തം ത​ട​ഞ്ഞു് ത​ങ്കം ജം​ഗ്ഷ​നി​ൽ ഫ്ളൈ ​ഓ​വ​ർ നി​ർ​മ്മി​ക്കു​ന്ന​തു​മൂ​ലം ഇ​വി​ടെ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന വാ​ഹ​ന ത​ട​സ്സം ദേ​ശീ​യ പാ​ത​യി​ലെ യാ​ത്ര​ക്കാ​രെ ഏ​റേ ക​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണി​പ്പോ​ൾ.