ര​ണ്ടു​വീ​ടു​ക​ളി​ൽ​നി​ന്നും 18 പ​വ​ൻ സ്വ​ർ​ണം ക​ള​വു​പോ​യി
Tuesday, August 22, 2017 10:30 AM IST
കോ​യ​ന്പ​ത്തൂ​ർ: വെ​ള്ള​ല്ലൂ​രി​ൽ ര​ണ്ടു​വീ​ടു​ക​ളി​ൽ​നി​ന്നും പ​തി​നെ​ട്ടു​പ​വ​ൻ സ്വ​ർ​ണം ക​ള​വു​പോ​യി. വെ​ള്ള​ല്ലൂ​ർ നി​ത്യാ​ന​ന്ദം (57), മെ​ഹ​ർ​അ​ലി​വീ​ഥി രാ​ജ (34) എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.നി​ത്യാ​ന​ന്ദം കു​ടും​ബ​സ​മേ​തം പു​റ​ത്തു​പോ​യി രാ​ത്രി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​ത്. അ​ല​മാ​ര കു​ത്തി​തു​റ​ന്ന് പ​ത്തു​പ​വ​ൻ സ്വ​ർ​ണ​വും അ​റു​പ​തു രൂ​പ​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്.
രാ​ജ​യു​ടെ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി എ​ട്ടു​പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും പോ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.