റ​ബ​ർ​ബോ​ർ​ഡ് ഓഫീസ് മ​ണ്ണാ​ർ​ക്കാ​ട്ട് നി​ല​നി​ർ​ത്ത​ണമെന്ന ആവശ്യം ശക്തം
Tuesday, August 22, 2017 10:30 AM IST
പാ​ല​ക്ക​യം: ജി​ല്ല​യി​ലെ പ്ര​ധാ​ന റ​ബ​ർ കൃ​ഷി​മേ​ഖ​ല​യാ​യ മ​ണ്ണാ​ർ​ക്കാ​ട്ടെ റ​ബ​ർ​ബോ​ർ​ഡ് റീ​ജ​ണ​ൽ ഓ​ഫീ​സ് നി​ല​നി​ർ​ത്ത​ണ​മെ​ന്ന് പാ​ല​ക്ക​യം റ​ബ​ർ​ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​നാ​ല് ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ള്ള റീ​ജി​യ​നാ​ണി​ത്.
ചി​ങ്ങം ഒ​ന്നി​ന് പാ​ല​ക്ക​യം ന​വോ​ദ​യം ക്ല​ബി​ൽ കൂ​ടി​യ സ​മി​തി യോ​ഗ​ത്തി​ൽ ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കു​ഴും​തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​ആ​ർ​പി​എ​സി​നു കീ​ഴി​ലു​ള്ള നാ​നൂ​റ്റി​യ​ന്പ​ത് ക​ർ​ഷ​ക​രു​ടെ ഷീ​റ്റ് സ​ബ്സി​ഡി ബി​ല്ലു​ക​ളും മ​റ്റു സേ​വ​ന​ങ്ങ​ൾ​ക്കും​വേ​ണ്ടി പാ​ല​ക്കാ​ട്ടെ​ത്തു​ക എ​ന്ന​ത് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് സാ​ധി​ക്കാ​ത്ത കാ​ര്യ​മാ​ണെ​ന്ന് യോഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജോ​സ് പ​ള്ളി​വാ​തു​ക്ക​ൽ, സ​ന്തോ​ഷ് കാ​ഞ്ഞി​ര​പ്പാ​റ, ജോ​സ് ചെ​രു​വി​ൽ, ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ചാ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​സ​മ​ര​ങ്ങ​ൾ​ക്കു ത​യാ​റാ​കു​മെ​ന്നും യോഗം മു​ന്ന​റി​യി​പ്പു​ന​ല്കി.