ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​ന്‍റെ ത​ട്ടി​പ്പ്: പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Tuesday, August 22, 2017 10:32 AM IST
ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ത​പാ​ൽ ഓ​ഫീ​സി​ൽ നി​ക്ഷേ​പി​ക്കാ​ൻ ന​ല്കി​യ പ​ണം ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ചി​റ്റൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ല്ലേ​പ്പി​ള്ളി ഏ​രി​പ​റ​ന്പ് പ​ഴ​നി​മു​ത്തു​വി​ന്‍റെ മ​ക​ൻ ഗോ​പാ​ല​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ഗോ​പാ​ല​ൻ ര​ണ്ട് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 65000 രൂ​പ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യ ക​മ​ല​ത്തി​ന് നി​ക്ഷേ​പ​ത്തി​നാ​യി ഏ​ൽ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ 16800 രൂ​പ മാ​ത്ര​മാ​ണ് ഗോ​പാ​ല​ന്‍റെ പേ​രി​ൽ ത​പാ​ൽ ഓ​ഫീ​സി​ൽ അ​ട​ച്ച​ത്. ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​ന്‍റെ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​ന്ന​ലെ ന​ല്ലേ​പ്പി​ള്ളി ഓ​ഫീ​സി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ വ​ൻ അ​ഴി​മ​തി പു​റ​ത്തു​വ​രി​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​ന്പ് ക​മ​ലം സ്ഥ​ലം വി​ട്ടി​രു​ന്നു. മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ആ​ണ്. മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കു​മാ​യി നി​ര​വ​ധി പേ​ർ പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി വെ​ട്ടി​പ്പ് മ​ന​സി​ലാ​ക്കി ദു:​ഖ​ത്തോ​ടെ തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ ജി​ല്ലാ ക​ള​ക്ട​റെ ക​ണ്ട് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.