പ​രാ​തി അ​റി​യി​ക്കാം
Tuesday, August 22, 2017 10:32 AM IST
പാലക്കാട്: ന​ല്ലേ​പ്പി​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​ലെ ആ​ർ.​ഡി ഏ​ജ​ന്‍റാ​യ ക​മ​ലം സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നാ​ൽ ഈ ​ഏ​ജ​ന്‍റ് മു​ഖാ​ന്ത​ര​മു​ള​ള ആ​ർ.​ഡി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കാ​മെ​ന്ന് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ , പോ​സ്റ്റ് ഓ​ഫീ​സ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.
പാ​സ്ബു​ക്കും മ​റ്റു രേ​ഖ​ക​ളും സ​ഹി​തം 15 ദി​വ​സ​ത്തി​ന​കം ന​ല്ലേ​പ്പി​ള​ളി പോ​സ്റ്റ് ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​ക​ണം.
ത​പാ​ൽ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പ​രാ​തി​ക​ൾ ഏ​ജ​ന്‍റി​ന്‍റെ നി​യ​മ​ന അ​ധി​കാ​രി​യാ​യ ചി​റ്റൂ​ർ ബി.​ഡി.​ഒ​ക്ക് തു​ട​ർ ന​ട​പ​ടി​ക്കാ​യി ന​ൽ​കും.