ക​ന​ത്ത​മ​ഴ: വാ​ൽ​പാ​റ​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം
Tuesday, August 22, 2017 10:32 AM IST
കോ​യ​ന്പ​ത്തൂ​ർ: തു​ട​ർ​ച്ച​യാ​യു​ള്ള ക​ന​ത്ത​മ​ഴ​യെ​തു​ട​ർ​ന്ന് വാ​ൽ​പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ൽ​പാ​റ​യി​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത മ​ഴ​യാ​ണ്. ഇ​തു​മൂ​ലം അ​രു​വി​ക​ളും ന​ദി​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്.
ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. മ​ഴ​യെ തു​ട​ർ​ന്ന് ഷോ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 67.16 അ​ടി​യാ​യി ഉ​യ​ർ​ന്നു.