ഓ​ണം പു​സ്ത​കോ​ത്സ​വം തു​ട​ങ്ങി
Tuesday, August 22, 2017 10:33 AM IST
പാലക്കാട്: സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ജി.​ബി. റോ​ഡി​ലു​ള്ള നാ​ഷ​ന​ൽ ബു​ക്ക് സ്റ്റാ​ളി​ന്‍റെ ഓ​ണം പു​സ്ത​കോ​ത്സ​വം തു​ട​ങ്ങി. 1000 രൂ​പ​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ 500 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​വു​ന്ന ര​ണ്ടു​പേ​ർ​ക്കും 500 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ ല​ഭി​ക്കും. പു​സ്ത​കോ​ത്സ​വം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് അ​വ​സാ​നി​ക്കും.

സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്റ്റാ​ർ എം.​കെ. ബാ​ബു പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. കേ​ശ​വ​പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ​കാ​ര​ൻ പി.​ആ​ർ.​അ​ര​വി​ന്ദ​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി. സാം​സ്കാ​രി​ക-​സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ൻ പേ​രൂ​ർ പി.​രാ​ജ​ഗോ​പാ​ല​ൻ, വി​ജ​യ​ൻ മാ​ത്തൂ​ർ, ശി​വ​ശ​ങ്ക​ര​ൻ, ബ്രാ​ഞ്ച് മാ​നെ​ജ​ർ പി.​കെ. പ്രീ​തി, സു​ഗ​ന്ധി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.