കന്പ്യൂ​ട്ട​ർ കോ​ഴ്സ്
Tuesday, August 22, 2017 10:33 AM IST
പാലക്കാട്: കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സ്, എ​ൽ.​ബി.​എ​സ്സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ പാ​ല​ക്കാ​ട് ഉ​പ​കേ​ന്ദ്ര​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ കം​പ്യൂ​ട്ട​ർ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്രാ​ചെ​ല​വും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ഡാ​റ്റാ എ​ൻ​ട്രി ആ​ൻ​ഡ് ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ, ടാ​ലി,ഡി. ​ടി. പി, ​ബു​ക്ക് ബൈ​ൻ​ഡി​ങ് കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്, എ​ൽ.​ബി.​എ​സ് സ​ബ് സെ​ന്‍റ​ർ , നൂ​റ​ണി, പാ​ല​ക്കാ​ട് -14 വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം . ഫോ​ണ്‍ 0491 2527425.