മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലി​നെ​തി​രേ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി
Tuesday, August 22, 2017 10:35 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ ബ​സ്സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്ത് മാ​ലി​ന്യം ത​ള്ളി​യ ഹോ​ട്ട​ലി​നെ​തി​രേ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി തു​ട​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി​യ സ്ഥ​ല​ത്ത് ചാ​ക്കു​ക​ളി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.
ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​അ​ബൂ​ബ​ക്ക​ർ, സു​ജി, കെ.​സു​രേ​ഷ്, എം.​എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ന ​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബ​സ്സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​സ് ഹോ​ട്ട​ൽ, സ​മീ​പ​ത്തെ പൂ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ലി​ന്യം ക​ണ്ടെ​ത്തി. ഇ​വ​രി​ൽ​നി​ന്നു ര​ണ്ടാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി.