ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക് മ​ര​ണ​മ​ണി
Tuesday, August 22, 2017 10:35 AM IST
ഷൊ​ർ​ണൂ​ർ: ഓ​പ്പ​റേ​ഷ​ൻ കു​ബേ​ര​യ്ക്ക് മ​ര​ണ​മ​ണി. കൊ​ള്ള​പ​ലി​ശ​ക്കാ​ർ സ​ജീ​വ​മാ​യ​തോ​ടെ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ സ​ക്വാ​ഡു​ക​ൾ വ​രും. അ​മി​ത പ​ലി​ശ​ക്കാ​ർ, ബ്ലേ​ഡ് മാ​ഫി​യ എ​ന്നി​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് സ്ക്വാ​ഡ്. എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ക്വാ​ഡ് രൂ​പീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

പാ​വ​പ്പെ​ട്ട​വ​രെ പ​ണ​ത്തി​നാ​യി കെ​ണി​യി​ൽ​പെ​ടു​ത്തി ചൂ​ഷ​ണം ചെ​യ്യു​ക​യും സ്വ​ത്തു​ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​യ പ​രാ​തി​ക​ൾ ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങു​ന്ന​ത്.ക്രൈം​ബ്രാ​ഞ്ച് ഡി​വൈെ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ലാ​ത​ല സ്ക്വാ​ഡ് പ്ര​വ​ർ​ത്തി​ക്കു​ക. വ​നി​താ​സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​താ പോ​ലീ​സും സ്ക്വാ​ഡി​ലു​ണ്ടാ​കും.
നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം ക​ടം​കൊ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ജി​ല്ലാ​ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ സ​ക്വാ​ഡ് അ​ന്വേ​ഷി​ക്കും. കൂ​ടാ​തെ ഇ​ത്ത​ര​ക്കാ​രു​ടെ വ​ല​യി​ൽ വീ​ണാ​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്തും.

ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള ഉ​ന്ന​ത​ത​ല ബ​ന്ധ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ഇ​വ​ർ​ക്ക് സ​ഹാ​യി​ക​ളാ​കു​ന്ന​വ​രെ​ക്കു​റി​ച്ചും സ്ക്വാ​ഡ് അ​ന്വേ​ഷി​ക്കും. ഇ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ബ്ലേ​ഡ് മാ​ഫി​യ​ക​ളു​ടെ രാ​ഷ്ട്രീ​യ​ബ​ന്ധ​വും സം​ഘം പ​രി​ശോ​ധി​ക്കും. നടപടിവരുന്നതോടെ ഇത്തരം സംഘങ്ങൾക്ക് മൂക്കുകയറിടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജനങ്ങളും.