തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
അറ്റകുറ്റപണിയുമില്ല, തകർച്ചാ ഭീഷണിയും; കാ​ഞ്ഞി​ര​പ്പു​ഴ ഉദ്യാനത്തിലേക്കുള്ള റോഡാണ്... പക്ഷേ ,ചോലവെള്ളം താണ്ടി പോകണം
മ​ണ്ണാ​ർ​ക്കാ​ട്: മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ലേ​ക്ക് ഉ​ള്ള റോ​ഡി​ൽ വെ​ള്ളം ഒ​ഴു​കി ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്നു . ചി​റ​ക്ക​ൽ​പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ലെ കാ​ഞ്ഞി​രം പൂ​ഞ്ചോ​ല​റോ​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്താ​യാ​ണ് ചോ​ല വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത് .വാ​ക്കോ​ട് മ​ല​നി​ര​ക​ളി​ൽ നി​ന്നും ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ അ​രി​ക​ത്തു കൂ​ടി​യു​ള്ള ചെ​റി​യ കാ​ന​യി​ലൂ​ടെ​യാ​ണ് ഒ​ഴു​കി​പ്പോ​കു​ന്ന​ത് .

എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും മ​റ്റു​മു​ള്ള വെ​ള്ളം കാ​ന​യി​ലേ​ക്ക് ക​യ​റി കാ​ന മൂ​ടു​ക​യും വെ​ള്ളം ഒ​ന്നാ​കെ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ക​യും ആ​ണ് ചെ​യ്യു​ന്ന​ത് .വ്യാ​പ​ക​മാ​യി വെ​ള്ളം ഒ​ഴു​കി വ​രു​ന്ന​ത് കാ​ര​ണം റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും വ​ൻ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത് ഇ​വ​ർ​ക്കെ​ല്ലാം ഈ ​വെ​ള്ളം ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. വെ​ള്ളീ മൂ​ല​മു​ണ്ടാ​യ കു​ഴി​ക​ളും ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു ക്കു​ന്നു .ചോ​ല വെ​ള്ളം കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് ഇ​വി​ടെ കാ​ന നി​ർ​മി​ച്ച​ത് .പി​ന്നീ​ട് ഒ​രു അ​റ്റ​കു​റ്റ​പ​ണി​യും​ന​ട​ത്തി​യി​ല്ല. ഇ​തു​മൂ​ലം കാ​ന​യി​ൽ അ​കെ ചെ​ളി നി​റ​യു​ക​യും വെ​ള്ളം പോ​കാ​തെ ത​ട​സ്സം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്.

കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു ഈ​റോ​ഡ് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​ത് കൃ​ത്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ന്നു ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​വി​ടെ ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു.
ചി​റ​ക്ക​ൽ​പ്പ​ടി കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് പൂ​ർ​ണ​മാ​യി ടാ​ർ ചെ​യ്തി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് .പു​തി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​റോ​ഡി​ന്‍റെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യും റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള കാ​ന​ക​ൾ വൃ​ത്തി​യാ​ക്കും ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം




LATEST NEWS
ദിലീപിന് ദുബായിൽ പോകാൻ ഹൈക്കോടതി അനുമതി
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.