വീ​ട്ടു​മു​റ്റ​ത്തു വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Tuesday, August 22, 2017 12:52 PM IST
രാ​ജ​പു​രം: ചെ​റു​പ​ന​ത്ത​ടി​യി​ലെ ഹ​സൈ​നാ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നും ക​ഞ്ചാ​വ് ചെ​ടി പി​ടി​കൂ​ടി. വീ​ട്ടു​മു​റ്റ​ത്തു ന​ട്ടു​വ​ള​ർ​ത്തി​യ ക​ഞ്ചാ​വ് ചെ​ടി​യാ​ണ് രാ​ജ​പു​രം പോലീസ് സം​ഘ​ം ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു പോ​ലീ​സ് ഇ​വി​ടെ എ​ത്തി​യ​ത്. ചെ​ടി​ക​ൾ പൂ​വ് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പാ​ക​മാ​യ​താ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​യി​ൽ നി​ന്നാ​ണ് ഹ​സൈ​നാ​റി​ന് ക​ഞ്ചാ​വ് ചെ​ടി ല​ഭി​ച്ച​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യ​ത് തൊ​ണ്ടി​മു​ത​ൽ പി​ടി​ച്ചെ​ടു​ത്തു പി​ന്നീ​ട് തൊ​ണ്ടി മു​ത​ലും പ്ര​തി​യെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.