തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളു​ടെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ്
പാ​റ​ശാ​ല : താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളു​ടെ പാ​ര്‍​ക്കിം​ഗ് രോ​ഗി​ക​ള്‍​ക്ക് ദു​രി​ത​മാ​കു​ന്ന​താ​യി പ​രാ​തി. രാ​പ്പ​ക​ല്‍ ഭേ​ദ​മ​ന്യേ ആ​റോ​ളം ആം​ബു​ല​ന്‍​സു​ക​ളാ​ണ് പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ രോ​ഗി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​വാ​നു​ള്ള സ്ഥ​ല​ത്താ​ണ് നി​യ​മ​വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളു​ടെ പാ​ര്‍​ക്കിം​ഗ്.

ഇ​വി​ടെ രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്താ​ല്‍ ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ സം​ഘ​ടി​ത​മാ​യി എ​ത്തി വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​രെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൈ​യേ​റ്റം ചെ​യ്യു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​രു​ന്നു​ണ്ട്. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട സ്ഥ​ല​ത്ത് ആം​ബു​ല​ന്‍​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് മൂ​ലം രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​രു​ടേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള യൂ​ണി​ഫോ​റ​മാ​ണ് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​യ്ക്കു​ന്ന രോ​ഗി​ക​ളെ കൊ​ണ്ട് പോ​കു​ന്ന​തി​നാ​യി ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ള്ള മ​ത്സ​രം പ​ല​പ്പോ​ഴും സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍​സ് പാ​ര്‍​ക്കിം​ഗി​ന്‍റെ മ​റ​വി​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ സ്ഥി​ര​മാ​യി മ​ദ്യ​പാ​ന​വും ന​ട​ക്കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​ക്കാ​യി രോ​ഗി​യെ കൊ​ണ്ട് പോ​യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ നേ​മം പോ​ലീ​സ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് പി​ടി കൂ​ടി പി​ഴ​യീ​ടാ​ക്കി​യി​രു​ന്നു.

രോ​ഗി​യെ പോ​ലീ​സ് ക​ൺ​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ത്തി​ല്‍ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളു​ടെ പാ​ര്‍​ക്കിം​ഗി​ൽ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് വ​ക​വ​യ്ക്കാ​തെ സ്വ​കാ​ര്യ പാ​ര്‍​ക്കിം​ഗ് തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
LATEST NEWS
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ കെണി കേസ്: ജുഡീഷൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് സുധീരൻ
കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.