ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും കാ​റു​ക​ൾ മോ​ഷ്ടി​ച്ചു
Wednesday, August 23, 2017 12:29 PM IST
നേ​മം : ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ൾ മോ​ഷ്ടി​ച്ചു. വെ​ള്ളാ​യ​ണി​യി​ലും പാ​പ്പ​നം​കോ​ട്ടു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഫാ​ർ​മ​സി കോ​ള​ജ് റോ​ഡി​ൽ അ​ന​സ് മ​ൻ​സി​ലി​ൽ ഷെ​മീ​റി​ന്‍റെ കാ​റും ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ടു​ന്ന പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ർ​ടി​സി സെ​ൻ​ട്ര​ൽ വ​ർ​ക്സി​നു സ​മീ​പം ചി​റ്റൂ​ർ വീ​ട്ടി​ൽ വി​ശാ​ഖി​ന്‍റെ കാ​റു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ര​ണ്ട് മോ​ഷ​ണ​ങ്ങ​ളും മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ല​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. നേ​മം വെ​ള്ളാ​യ​ണി ജം​ഗ്ഷ​നു​സ​മീ​പ​ത്തും പാ​പ്പ​നം​കോ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു മു​ൻ​പി​ലു​മാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന മാ​രു​തി സ്വി​ഫ്റ്റു​കാ​റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.