രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത മ​ത്സ്യം വി​ൽ​ക്കു​ന്ന​വർക്കെതിരെ ന​ട​പ​ടി
Wednesday, August 23, 2017 12:31 PM IST
ആ​ര്യ​നാ​ട് : ആ​ര്യ​നാ​ട് മാ​ർ​ക്ക​റ്റി​ൽ നി​ന്നും മ​ത്സ്യം വാ​ങ്ങി പാ​ച​കം ചെ​യ്തു ക​ഴി​ച്ച് അ​സ്വ​സ്ത​ത​യോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ മ​ത്സ്യം വാ​ങ്ങി ക​ഴി​ച്ച ഒ​ട്ടേ​റെ​പ്പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നു. ഒ​രു​മാ​സം മു​ന്പ് ഓ​ട്ടോ ഡ്രൈ​വ​റാ​യ ജ​യ​ച​ന്ദ്ര​ൻ ഇ​തേ കാ​ര​ണ​ത്താ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.​രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത മ​ത്സ്യം വി​ല്ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.