കെ​സി​എ മി​ക്സ​ഡ് ഏ​ജ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, August 23, 2017 12:31 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ച​തു​ർ​ദി​ന മി​ക്സ​ഡ് ഏ​ജ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന്ആ​രം​ഭി​ക്കും. കെ​സി​എ - ഗ്രീ​ൻ, കെ​സി​എ റെ​ഡ്, കെ​സി​എ​ബ്ലൂ എ​ന്നീ ടീ​മു​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​ക്കു​ന്ന ച​തു​ർ​ദി​ന ടൂ​ർ​ണ​മെ​ന്‍റ് തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മി​ക്സ​ഡ് ഏ​ജ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. കെ​സി​എ ഗ്രീ​നി​നെ സ​ച്ചി​ൻ ബേ​ബി​യും കെ​സി​എ​ബ്ലൂ ടീ​മി​നെ അ​ക്ഷ​യ് ച​ന്ദ്ര​നും കെ​സി​എ റെ​ഡി​നെ മോ​നി​ഷും ന​യി​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കെ​സി​എ ഗ്രീ​ൻ കെ​സി​എ ബ്ലൂ​വി​നെ നേ​രി​ടും. 29ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കെ​സി​എ​ബ്ലൂ​വും കെ​സി​എ റെ​ഡും ഏ​റ്റു​മു​ട്ടും. സെ​പ്തം​ബ​ർ 16ന് ​കെ​സി​എ ഗ്രീ​നും കെ​സി​എ റെ​ഡും ത​മ്മി​ലാ​ണ് മ​ത്സ​രം. കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന ജൂ​നി​യ​ർ ക​ളി​ക്കാ​ർ​ക്ക് സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നാ​ണ് കെ​സി​എ മി​ക്സ​ഡ് ഏ​ജ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ആ​രം​ഭി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.