കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 23, 2017 12:31 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​ണ്‍​ഗ്ര​സ് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളു​ടെ ഉ​യ​ര​ങ്ങ​ളി​ല്‍ നി​ന്ന് ന​രേ​ന്ദ്ര​മോ​ദി നൃ​ത്തം ചെ​യ്യു​ക​യാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി. കോ​ണ്‍​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന ന​രേ​ന്ദ്ര​മോ​ദി രാ​ജ്യം ക​ണ്ട വ​ലി​യ ഏ​കാ​തി​പ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് പു​ത്ത​ന്‍​പാ​ലം ബൂ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണ​ക്കോ​ടി വി​ത​ര​ണം ആ​നാ​ട് ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. മി​ക​ച്ച പ്ര​തി​ഭ​ക​ളെ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ആ​ദ​രി​ച്ചു. ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍. അ​ജ​യ​കു​മാ​ര്‍ നി​ര്‍​വ്വ​ഹി​ച്ചു. ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് ആ​നാ​ട് ഷ​ഹീ​ദ്, ഹു​മ​യൂ​ണ്‍, ആ​നാ​ട് രാ​ജ​ന്‍, ഉ​ഷാ​കു​മാ​രി, പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ് ഭു​വ​നേ​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.