ടെ​ക്നോ​പാ​ർ​ക്കി​ൽ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ ഇ​ന്ന്
ക​ഴ​ക്കൂ​ട്ടം: ഐ​ടി ജീ​വ​ന​ക്കാ​രു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ക്ഷേ​മ സം​ഘ​ട​ന ആ​യ പ്ര​തി​ധ്വ​നി സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ക്നോ​പാ​ർ​ക്കി​ലെ വി​വി​ധ ക​മ്പ​നി​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​യ്ക്കു​ന്ന റാ​വി​സ് അ​ഷ്ട​മു​ടി പ്ര​തി​ധ്വ​നി സെ​വ​ൻ​സ് 2017 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​രം ഇ​ന്ന് ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ടെ​ക്നോ​പാ​ർ​ക് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ൽ കാ​ണാ​ൻ മ​ന്ത്രി എ.​സി. മൊ​യ്തീ​നൊ​പ്പം കേ​ര​ളാ ഫു​ട്ബോ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യ സി.​കെ. വി​നീ​തും എ​ത്തും. ടെ​ക്നോ​പാ​ർ​ക്ക് സി​ഇ​ഓ ഋ​ഷി​കേ​ശ് നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​രും ഫൈ​ന​ൽ കാ​ണാ​ൻ എ​ത്തും.ടെ​ക്നോ​പാ​ർ​ക്കി​ലെ 46 ഐ​ടി ക​മ്പ​നി​ക​ളി​ലെ എണ്ണൂറിലധികം അ​ധി​കം ഐ ​ടി ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്ത കാ​യി​ക മാ​മാ​ങ്ക​ത്തി​നാ​ണ് ഇ​ന്ന് തി​ര​ശീ​ല വീ​ഴു​ന്ന​ത്. ഇ​ന്നു ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ യു​എ​സ്ടി ഗ്ലോ​ബ​ൽ ഇ​ൻ​ഫോ​സി​സു​മാ​യി ഏ​റ്റു​മു​ട്ടും. വി​വി​ധ ക​മ്പ​നി​ക​ൾ ത​മ്മി​ൽ മാ​റ്റു​ര​യ്ക്കു​ന്ന വ​നി​ത​ക​ളു​ടെ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​ങ്ങ​ളും ഇ​ന്ന് നടക്കും.
മ​ത്സ​ര​ഫ​ല​ങ്ങ​ളു​ടെ പ്ര​വ​ച​നം, ക​ളി കാ​ണാ​ൻ വ​രു​ന്ന പ്രേ​ക്ഷ​ക​ർ​ക്കാ​യി ല​ക്കി ഡി​പ്, മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ക്ലി​ക് ആ​ൻ​ഡ് വി​ൻ, സ്പി​രി​റ്റ് ഓ​ഫ് ദി ​ഗെ​യിം എ​ന്നീ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്നു. റാ​വി​സ് അ​ഷ്ട​മു​ടി, തോ​മ​സ് ഗ്രൂ​പ്പ്, എ​ൽ​ക് സ്പോ​ർ​ട്സ് എ​ന്നി​വ​ർ ന​ൽ​കു​ന്ന വി​വി​ധ സ​മ്മാ​ന​ങ്ങ​ളാ​ണ് മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9995908630, 9605349352