കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, August 23, 2017 12:32 PM IST
കോ​വ​ളം: ക​ല്ലി​യൂ​രി​ൽ കി​ണ​റ്റി​ൽ വീ​ണ പ​ശു​വി​നെ വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ​സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​ത്തി​ച്ചു.​ക​ല്ലി​യൂ​ർ കു​ണ്ട​റ​ത്ത​ല​യി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ പ​ശു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ലെ മു​പ്പ​ത​ടി​താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്.​കി​ണ​റ്റി​ൽ വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​ത് പ​ശു​വി​ന് ര​ക്ഷ​യാ​യി.​വി​ഴി​ഞ്ഞം ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗി​ൽ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം ക​ഠി​ന ശ്ര​മം ന​ട​ത്തി​യാ​ണ് പ​ശു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്.