നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു, ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ൽ
കോ​ടാ​ലി: നേ​ന്ത്ര​ക്കാ​യ​യ്ക്കു വി​ല ഉ​യ​ര്‍​ന്ന​തോ​ടെ മ​ല​യോ​ര​ത്തെ ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദ​ത്തി​ലാ​യി. മേ​യ് പ​കു​തി​യോ​ടെ​യാ​ണു മ​ല​യോ​ര​ത്ത് നേ​ന്ത്ര​ക്കാ​യ വി​ള​വെ​ടു​പ്പു സ​ജീ​വ​മാ​യ​ത്. തു​ട​ക്ക​ത്തി​ല്‍ നാ​ല്‍​പ്പ​ത്ത​ഞ്ചു രൂ​പ​യോ​ള​മാ​യി​രു​ന്നു വി​ല. പി​ന്നീ​ട് 47 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും വി​ല കൂ​ടി 58 രൂ​പ​യാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​നി​യും വി​ല വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ക​ര്‍​ഷ​ക​ര്‍.

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള നേ​ന്ത്ര​ക്കാ​യ വ​ര​വു കു​റ​ഞ്ഞ​താ​ണു നാ​ട​ന്‍ നേ​ന്ത്ര​ക്കു​ല​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം. കാ​ല​വാ​സ്ഥ മോ​ശ​മാ​യ​തി​നാ​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ത്ത​വ​ണ നേ​ന്ത്ര​ക്കാ​യ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല​ത്ത് നേ​ന്ത്ര​ക്കാ​യ വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണു സൂ​ച​ന.

മ​ല​യോ​ര​ത്തെ നേ​ന്ത്ര​ക്കാ​യ വി​ള​വെ​ടു​പ്പ് ഏ​താ​ണ്ട് പ​കു​തി​യി​ലേ​റെ പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞു. ഓ​ണ​ക്കാ​ല​മാ​കു​മ്പോ​ഴേ​ക്കും ഈ ​മേ​ഖ​ല​യി​ല്‍​നി​ന്ന് വി​പ​ണി​യി​ലേ​ക്കു​ള്ള കാ​യ​വ​ര​വ് കു​റ​യും. ഇ​തു സ്വാ​ഭാ​വി​ക​മാ​യും വി​ല ഉ​യ​രാ​നി​ട​യാ​ക്കും.

കോ​ടാ​ലി​യി​ലു​ള്ള മ​റ്റ​ത്തൂ​ര്‍ സ്വാ​ശ്ര​യ ക​ര്‍​ഷ​ക ച​ന്ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച കി​ലോ​ഗ്രാ​മി​നു 58 രൂ​പ നി​ര​ക്കി​ലാ​ണു നേ​ന്ത്ര​ക്കാ​യ വി​റ്റു​പോ​യ​ത്. വി​ള​വെ​ടു​ത്ത സ്ഥ​ല​ത്ത് വീ​ണ്ടും വാ​ഴ​കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള പ​ണി​ക​ളി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. വാ​ഴ​ക​ര്‍​ഷ​ക​ര്‍ ഏ​റെ​യു​ള്ള മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ കേ​ര​ള വെ​ജി​റ്റ​ബി​ള്‍ ആ​ന്‍റ് ഫ്രൂ​ട്ട്്സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​നു കീ​ഴി​ലു​ള്ള ര​ണ്ടു സ്വാ​ശ്ര​യ ക​ര്‍​ഷ​ക​ച്ച​ന്ത​ക​ളാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഈ ​ച​ന്ത​ക​ള്‍ വ​ഴി ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക്കു​ല​ക​ള്‍ ആ​ഴ്ച​തോ​റും വി​റ്റു​പോ​കു​ന്നു​ണ്ട്.

കോ​ടാ​ലി​യി​ലെ മ​റ്റ​ത്തൂ​ര്‍ സ്വാ​ശ്ര​യ ക​ര്‍​ഷ​ക സ​മി​തി തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നൂ​ലു​വ​ള്ളി​യി​ലെ സ്വാ​ശ്ര​യ​ക​ര്‍​ഷ​ക ച​ന്ത​യും ആ​ഴ്ച​യി​ല്‍ ര​ണ്ടു​ദി​വ​സം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ദൂ​രെ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​രും സ്ഥാ​പ​ന​ങ്ങ​ളും ന​ല്ല നാ​ട​ന്‍ നേ​ന്ത്ര​ക്കു​ല​ക​ള്‍ തേ​ടി ഇ​വി​ടെ എ​ത്തു​ന്നു.

ഓ​ണം അ​ടു​ത്തെ​ത്തി​യ​തോ​ടെ മ​റ്റ​ത്തൂ​ര്‍ സ്വാ​ശ്ര​യ ക​ര്‍​ഷ​ക ച​ന്ത​യി​ല്‍ തി​ര​ക്കേ​റു​ക​യാ​ണ്. ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് അ​ധി​കൃ​ത​രും പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്നു കൊ​ണ്ടു​പോ​കു​ന്നു. പൂ​വ​ന്‍​കാ​യ, ക​ണ്ണ​ന്‍, ഞാ​ലി​പ്പൂ​വ​ന്‍, പാ​ള​യം​കോ​ട​ന്‍ ഇ​ന​ങ്ങ​ള്‍​ക്കും ന​ല്ല വി​ല കി​ട്ടു​ന്നു​ണ്ട്.