അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​സ്മ​ര​ണ​വും
Wednesday, September 13, 2017 9:39 AM IST
ആ​ല​പ്പു​ഴ: കാ​ർ​മ​ൽ പോ​ളി​ടെ​ക്നി​ക് അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ. ​ഗി​ൽ​ബ​ർ​ട്ട് മെ​മ്മോ​റി​യ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ വി​ത​ര​ണ​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഇന്നു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു അ​റേ​ക്ക​ളം സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫാ. ​ഗി​ൽ​ബ​ർ​ട്ട് മെ​മ്മോ​റി​യ​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ ഓ​വ​റോ​ൾ ഫ​സ്റ്റ്റാ​ങ്ക് ജേ​താ​വ് ജി​തി​ൻ ജോ​ർ​ജി​ന് മു​ഖ്യാ​തി​ഥി ഡോ. ​കെ. ശ​ശി​കു​മാ​ർ സ​മ്മാ​നി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഇ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.പ്രി​ൻ​സി​പ്പ​ൽ തോ​മ​സ്കു​ട്ടി ജോ​സ് ഫാ. ​ഗി​ൽ​ബ​ർ​ട്ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ. ​ജെ​യിം​സ് ദേ​വ​സ്യ​യാ​ണ് റാ​ങ്കു​ജേ​താ​ക്ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കു​ക. അ​ലു​മ്നി പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി. ​ശ​ശി​ധ​ര​ക്കു​റു​പ്പ്, റോ​യ് ജോ​സ്, ചെ​റി​യാ​ൻ ജേ​ക്ക​ബ്, ജേ​ക്ക​ബ് ഉ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് മാ​രാ​രി​ക്കു​ളം, കെ.​ആ​ർ. ര​മേ​ശ​ൻ, സി.​എം. ജോ​സ​ഫ്, ടി.​എ​ൻ. കു​ര്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.