ബോ​ട്ട്ജെ​ട്ടി​യി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​രാ​തി
Wednesday, September 13, 2017 9:39 AM IST
ആ​ല​പ്പു​ഴ: പ്രാ​ഥ​മി​കാ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​തെ സം​സ്ഥാ​ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ആ​ല​പ്പു​ഴ ബോ​ട്ട്ജെ​ട്ടി​യെ മാ​റ്റി​യി​ട്ട് എ​ട്ടു​മാ​സം പി​ന്നി​ടു​ന്നു​വെ​ന്ന് പ​രാ​തി. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് നാ​ലു​വ​ർ​ഷം മു​ന്പ് ആ​ല​പ്പു​ഴ ബോ​ട്ടു​ജെ​ട്ടി ന​വീ​ക​രി​ച്ചി​രു​ന്നു.
ഇ​പ്പോ​ൾ 18 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി ബോ​ട്ട്ജെ​ട്ടി​യി​ലെ ബാ​ത്ത്റൂം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​ണ്. ഇ​തു തു​ട​ങ്ങി​യി​ട്ട് എ​ട്ടു​മാ​സം പി​ന്നി​ടു​ക​യാ​ണ്. വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണ്‍ ആ​യി​ട്ടും ധാ​രാ​ളം വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​ന്പോ​ൾ യാ​ത്ര​ക്കാ​ർ പ്രാ​ഥ​മി​കാ​വ​ശ്യം ന​ട​ത്താ​നാകാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ബോ​ട്ടു​ക​ളി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ബാ​ത്ത്റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ടെ​ലി​വി​ഷ​നും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ബോ​ട്ട് ജെ​ട്ടി​യി​ലെ ബാ​ത്ത്റൂം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​കീ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​ധു സി. ​കൊ​ള​ങ്ങ​ര പ​റ​ഞ്ഞു.
ലേ​ക്ക്.