വെ​ളി​ച്ചെ​ണ്ണ വി​ല കു​തി​ക്കു​ന്നു
Wednesday, September 13, 2017 9:56 AM IST
ഉ​പ്പു​ത​റ: ഓ​ണം ക​ഴി​ഞ്ഞി​ട്ടും വെ​ളി​ച്ചെ​ണ്ണ വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളേ​യും വ്യാ​പാ​രി​ക​ളേ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല കി​ലോ​ക്ക് 200 ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല 180 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം ഒ​രു​കി​ലോ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല135 രൂ​പ​യാ​യി​രു​ന്നു.

ഈ​വ​ർ​ഷം ഇ​ത് ഓ​ണ​ക്കാ​ല​ത്ത് 145 മു​ത​ൽ 160 രൂ​പ​വ​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ ഇ​ത് 180 രൂ​പ​യി​ലെ​ത്തി. ബ്രാ​ന്‍റ​ഡ് വെ​ളി​ച്ചെ​ണ്ണ​ക്ക് ഇ​തി​ലും കൂ​ടും. മ​ല​യാ​ളി​ക്ക് ഒ​ഴി​ച്ച് കൂ​ടാ​ൻ ക​ഴി​യാ​ത്ത ഒ​ന്നാ​ണ് വെ​ളി​ച്ചെ​ണ്ണ. അ​തി​നാ​ൽ വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല കു​ത്ത​നെ കൂ​ടു​ന്ന​ത് മ​ല​യാ​ളി​യു​ടെ അ​ടു​ക്ക​ള ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ക്കും.

കേ​ര​ള​ത്തി​ൽ നാ​ളി​കേ​ര ഉ​ൽ​പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വാ​ണ് വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണം . തെ​ങ്ങി​ന് ഉ​ണ്ടാ​കു​ന്ന രോ​ഗ​ഗ​ബാ​ധ​കാ​ര​ണം മു​ട​ക്ക് മു​ത​ൽ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് തെ​ങ്ങ് കൃ​ഷി ന​ഷ്ട​ത്തി​ലാ​വു​ന്ന​ത്. ഇ​ന്ന് പ​ല പു​ര​യി​ട​ത്തി​ലും വീ​ട്ടാ​വ​ശ്യ​ത്തി​നു പോ​ലും നാ​ളി​കേ​രം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ലെ വി​ല​യി​ൽ നി​ന്നും ഇ​നി​യും വെ​ളി​ച്ചെ​ണ്ണ വി​ല ഉ​യ​രു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.​

കേ​ര​ള​ത്തി​ൽ നാ​ളി​കേ​ര​മു​ത്പാ​ദ​ന​ത്തി​ൽ ഉ​ണ്ടാ​യ കു​റ​വി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും നാ​ളി​കേ​രം കൊ​ണ്ടു വ​രു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​വും വെ​ളി​ച്ചെ​ണ്ണ വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല കൂ​ടി​യ​തോ​ടെ വ്യാ​പാ​ര​ത്തി​ലും വ​ൻ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.