ഇ​ടി​മി​ന്ന​ൽ ഭീ​തി​യി​ൽ മ​ല​യോ​ര ജി​ല്ല
Wednesday, September 13, 2017 9:56 AM IST
ഇടുക്കി: ക​ന​ത്ത മ​ഴ ഇ​ട​ത​ട​വി​ല്ലാ​തെ പെ​യ്തു നി​ൽ​ക്കു​ന്ന​തി​നാ​ൽ ജി​ല്ല ക​ടു​ത്ത ഇ​ടി​മി​ന്ന​ൽ ഭീ​തി​യി​ലാ​യി. ഇ​ടി​മി​ന്ന​ൽ മൂ​ലം ദി​നം പ്ര​തി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്കാ​ണ് ഇ​ടി മി​ന്ന​ൽ മൂ​ലം നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഇ​തു വ​രെ ആ​ർ​ക്കും മി​ന്ന​ൽ മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ല്ലാ​യെ​ന്ന​താ​ണ് ആ​ശ്വാ​സം. വിനോദ സഞ്ചാര മേഖലകളായ വാഗമൺ, ഇലവീഴാപൂഞ്ചിറ എന്നിവിട ങ്ങളിൽ മഴക്കാലത്ത് ഇടിമിന്നൽ ശക്തമാണ്.

എ​ന്നാ​ൽ മി​ന്ന​ൽ പേ​ടി​ച്ച് വീ​ടി​നു​ള്ളി​ലി​രു​ന്ന പ​ല​ർ​ക്കും പൊ​ള്ള​ലേ​റ്റ സം​ഭ​വ​ങ്ങ​ളു​ണു​ണ്ടാ​യി. സാ​ധാ​ര​ണ തു​ലാ​മ​ഴ​ക്കൊ​പ്പ​മാ​ണ് ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​കു​ന്ന​ത്. തു​ലാ​മ​ഴ​ക്കു മു​ന്നോ​ടി​യാ​യെ​ത്തു​ന്ന മി​ന്ന​ലാ​ണ് ക​ടു​ത്ത പ്ര​ഹ​ര​ശേ​ഷി​യു​ള്ള​ത്. അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യും ഉ​ച്ച​ക്കു ശേ​ഷം മ​ഴ​ക്കു മു​ന്നോ​ടി​യാ​യു​ണ്ടാ​കു​ന്ന മി​ന്ന​ലാ​ണ്.

തു​ലാ​മാ​സ​മെ​ത്താ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്കു ശേ​ഷം ഉ​ണ്ടാ​കു​ന്ന മ​ഴ തു​ലാ​മ​ഴ​ക്കു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പെ​യ്യു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​കു​ന്ന​ത്. അ​തി ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ലാ​യ​തി​നാ​ൽ ഈ ​സ​മ​യ​ത്ത് അ​പ​ക​ടം പ​തി​വാ​ണെ​ന്ന് ഭൗ​മ​സാ​സ്ത്ര വി​ദ​ഗ്ധർ പ​റ​യു​ന്നു. മി​ന്ന​ലി​ൽ നി​ന്നു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ വൈ​ദ്യു​തി ഭൂ​മി​യി​ലേ​ക്ക് പാ​യു​ന്പോ​ൾ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഇ​താ​ണ് വീ​ടു​ക​ൾ​ക്കും വ​ൻ​മ​ര​ങ്ങ​ൾ​ക്കും മി​ന്ന​ലേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. മി​ന്ന​ലി​ൽ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ൾ, വാ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ണ്ടു കീ​റി ന​ശി​ക്കാ​റു​ണ്ട്. കൂ​ടാ​തെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കും. വീ​ടു​ക​ളി​ലെ വ​യ​റിം​ഗു​ക​ളും ക​ത്തി ന​ശി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ മൂ​ലം പ​ല​പ്പോ​ഴും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

ഭൂ​പ്ര​കൃ​തി​യ​നു​സ​രി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ൽ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യു​മാ​ണ്. മ​നു​ഷ്യ​ർ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും മി​ന്ന​ലു​ള്ള സ​മ​യ​ത്ത് സ്വീ​ക​രി​ക്ക​ണം