മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
മു​ണ്ട​ക്ക​യം: ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രമാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ റോ​ഡ് താ​ഴു​ന്ന​ത് ക​ണ്ട് ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി .

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ന​ടു​വി​ൽ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ന്പി​ലാ​യു​ള്ള സ്ഥ​ല​ത്താ​ണ് മൂ​ന്ന​ടി വ്യാ​സ​ത്തി​ൽ ര​ണ്ട​ടി നീ​ള​മു​ള്ള കു​ഴി രൂ​പ​പ്പെ​ട്ട​ത്. ബ​സു​ക​ൾ ഈ ​സ​മ​യം ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ഴ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ടാ​ങ്ക് ഈ ​സ്ഥ​ല​ത്താ​ണ് സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. ടാ​ങ്കി​നു മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റിം​ഗ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർന്നതും കു​ഴി രൂ​പ​പ്പെ​ട്ട​തു​മാ​കാം എ​ന്നാ​ണ് നി​ഗ​മ​നം.