വീട്ടിൽ നിന്ന് വിളിച്ചിറക്കി യു​വാ​വി​നെ കു​ത്തി​പ്പരിക്കേൽപ്പിച്ച് കി​ണ​റ്റി​ൽ ത​ള്ളി
Wednesday, September 13, 2017 10:33 AM IST
മു​ക്കം: യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി​ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കി​ണ​റ്റി​ൽ ത​ള്ളി. മു​ക്ക​ത്തി​ന​ടു​ത്ത് പ​ന്നി​ക്കോ​ട് കാ​രാ​ളി​പ​റ​മ്പ് പാ​റ​പ്പു​റ​ത്ത് ര​മേ​ശി (42)നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി കു​ത്തേ​റ്റ​ത്. രാ​ത്രി ഒ​ന്നി​ന് ശേ​ഷ​മാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്ത് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം കു​ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മേ​ശി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി . ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

കാ​രാ​ളി​പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ സം​ഭ​വം ന​ട​ന്ന​താ​യി ക​രു​തു​ന്ന ക​ട​യി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച് കി​ട​ക്കു​ന്നു​ണ്ട്. അ​ങ്ങാ​ടി​യി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ര​മേ​ശി​ന്‍റെ വീ​ട്. സ്ഥ​ല​ത്ത് മു​ള​ക് പൊ​ടി വി​ത​റി​യിട്ടുണ്ട്. കു​ത്താ​നു​പ​യോ​ഗി​ച്ച​ ക​ത്തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം പുറത്തറിഞ്ഞത്. അ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ നി​ന്ന് ര​മേ​ശി​ന്‍റെ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​വ​ശ​നി​ല​യി​ലാ​യ ര​മേ​ശി​നെ ക​ണ്ട​ത്. ഉ​ട​ൻ മു​ക്കം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഫ​യ​ർ​മാ​ൻ ഫ​സ​ൽ അ​ലി​യാ​ണ് കി​ണ​റ്റി​ലി​റ​ങ്ങി ര​മേ​ശി​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ഒ.​കെ. അ​ശോ​ക​ൻ നേ​തൃ​ത്വം ന​ൽ​കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും താ​മ​ശേ​രി സി​ഐ അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.