മംഗലാംകുന്ന് വിജയൻ ചെരിഞ്ഞു
ഒ​റ്റ​പ്പാ​ലം: മം​ഗ​ലാം​കു​ന്ന് വി​ജ​യ​നെ​ന്ന കൊ​ന്പ​ൻ ചെ​രി​ഞ്ഞു . മം​ഗ​ലാം കു​ന്ന് ആ​ന ത​റ​വാ​ട്ടി​ൽ ല​ക്ഷ​ണ​മൊ​ത്ത കൊ​ന്പ​നാ​യി​രു​ന്നു വി​ജ​യ​നെ​ന്ന് പേ​രു​ള്ള ഈ ​ആ​ന. 60 വ​യ​സ്സി​ന​ടു​ത്താ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ചി​കി​ത്സ​ക​ള​ല്ലാം നി​ഷ്ഫ​ല​മാ​ക്കി കൊ​ണ്ട് ആ​ന ചെ​രി​ഞ്ഞ​ത്. ഒ​രാ​ഴ്ച മു​ന്പാ​ണ് ഈ ​ആ​ന കു​ഴ​ഞ്ഞ് വീ​ണ​ത്.

ഗ്ലൂ​ക്കോ​സും മ​രു​ന്നു​ക​ളും ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഉ​ള്ള സ​ജീവമാ​യ ചി​കി​ത്സ​ക​ൾ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​ന്പ​ൻ ചി​കി​ത്സ​ക​ൾ വേ​ണ്ടാ​ത്ത ലോ​ക​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്. 15 വ​ർ​ഷം മു​ന്പാ​ണ് ഈ ​ആ​ന മം​ഗ​ലാം​കു​ന്ന് പ​ര​മേ​ശ്വ​ര​ന്‍റെ ആ​ന ത​റ​വാ​ട്ടി​ലെ​ത്തി​യ​ത്.​

ഉ​ത്സ​വ പ​റ​ന്പു​ക​ളി​ൽ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഈ ​കൊ​ന്പ​ൻ .മ​തി​യാ​യ അ​ള​വി​ൽ വെ​ള്ളം ല​ഭി​ക്കാ​ത്ത മൂ​ലം നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ച്ചാ​ണ് ആ​ന കു​ഴ​ഞ്ഞു വീ​ണ് മ​ര​ണം സം​ഭ​വി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നാ​ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​ന​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​രും .വ​നം വ​കു​പ്പ​ധി​കൃ​ത​രും ചേ​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വാ​ള​യാ​റി​ൽ ആ​ന​യെ സം​സ്ക്ക​രി​ച്ചു.