ദേശീയപാതയിലെ കുഴിയും കുഴിയടയ്ക്കലും ജനങ്ങളെ വലയ്ക്കുന്നു
Wednesday, September 13, 2017 10:52 AM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത വ​ട​ക്ക​ഞ്ചേ​രി​യി​ലും കു​തി​രാ​നി​ലും കു​ഴി മൂ​ല​മു​ള്ള ഗ​താ​ഗ​ത കു​രു​ക്കും കു​ഴി അ​ട​ക്കു​ന്ന​തു​മൂ​ല​മു​ള്ള ഗ​താ​ഗ​ത ത​ട​സ്സ​വും യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു .
വ​ട​ക്ക​ഞ്ചേ​രി ത​ങ്കം ജം​ഗ്ഷ​നി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ളും കു​തി​രാ​നി​ൽ റീ​ടാ​റിം​ഗു​മാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടി​ട​ത്തും ഇ​ട​ക്കി​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​ൽ ഏ​റേ സ​മ​യ​മാ​ണ് ബ​സു​ക​ൾ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത്. ഇ​തി​നാ​ൽ സ്റ്റോ​പ്പു​ക​ളി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രു​ടെ തി​ര​ക്ക് കൂ​ടു​ക​യാ​ണ്.

ഇ​ന്ന​ലെ വൈ​കീ​ട്ട് തൃ​ശൂ​രി​ൽ നി​ന്നും പാ​ല​ക്കാ​ട്, ഗോ​വി​ന്ദാ​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ വൈ​കി​യ​തി​നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ വീ​ട്ടി​ലെ​ത്താ​ൻ വൈ​കി. വൈ​കി വ​ന്നി​രു​ന്ന ബ​സു​ക​ളി​ൽ ക​യ​റി കൂ​ടാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നെ​ട്ടോ​ട്ട​മാ​യി​രു​ന്നു. അ​തേ​സ​മ​യം, മ​ഴ​യി​ൽ ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടേ​യും കു​തി​രാ​നി​ലെ റീ ​ടാ​റിം​ഗി​ന്‍റെ​യും ആ​യു​സ് എ​ത്ര ദി​വ​സ​മു​ണ്ടാ​കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ടി വ​രും.