പ​രാ​ധീ​ന​ത​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടി മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്
Wednesday, September 13, 2017 11:54 AM IST
വെ​ള്ള​മു​ണ്ട: കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​നും ജീ​വ​ന​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പീ​ച്ചം​കോ​ട് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാണ് മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ്. പ​തി​നാ​റ് വ​ർ​ഷം മു​ന്പ് പീ​ച്ചം​കോ​ട് ആ​രം​ഭി​ച്ച ഓ​ഫീ​സ് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​ൽ ഉ​ദാ​സീ​ന കാ​ട്ടു​ക​യാ​ണ് എ​ക് സൈ​സ് വ​കു​പ്പി​ലെ ഉ​ന്ന​ത​ർ.

ജി​ല്ല​യി​ലെ മു​ന്ന് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളും വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്രവർത്തിക്കു ന്നത്. ഇ​തി​ൽ പീ​ച്ചം​കോ​ടു​ള്ള​ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സാ ണ് അ​സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ. 2011 ന​വം​ബ​റി​ൽ പൊ​രു​ന്ന​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന് ര​ണ്ട് സ്വ​കാ​ര്യ ക്വാ​ർ​ട്ടേ​ഴ്സ് മു​റി​ക​ളി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഓ​ഫീ​സി​ന് ചു​റ്റു​മാ​യി ചെ​റു​തും വ​ലു​തു​മാ​യ 38 വാ​ഹ​ന​ങ്ങ​ളാ​ണ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത്.

റേ​ഞ്ച് ഓ​ഫീ​സി​ൽ മൂ​ന്ന് വ​നി​ത​ക​ള​ട​ക്കം 20 ജീ​വ​ന​ക്കാ​രു​ണ്ട്. ഒ​രു ടോ​യ്‌ലെറ്റും ബാ​ത്ത്റൂ​മും മാ​ത്ര​ണ് ഓ​ഫീ​സി​ലുള്ള​ത്. വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മാ​സം പ്ര​ത്യേ​ക റെ​യ്ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 35 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 23 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 420 ലി​റ്റ​ർ വാ​ഷും 21 ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വും 32.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് നാ​ർ​ക്കോ​ട്ടി​ക് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 805 ഗ്രാം ​ക​ഞ്ചാ​വി​നു പു​റ​മേ ക​ഞ്ചാ​വു​ചെ​ടി​ക​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ ഇ​ട​മി​ല്ലാ​ത്ത​തും ഓ​ഫീ​സി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​ർ​ക്ക് വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ്.