ബ​ത്തേ​രി ന​ഗ​ര​സ​ഭാ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം: എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ പൂ​മ​ര​തൈ​ക​ൾ ന​ട്ടു
Wednesday, September 13, 2017 11:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ വി​ഭാ​വ​നം ചെ​യ്യു​ന്ന സൗ​ന്ദ​ര്യ​വ​ത്കര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​ക്കു​ന്ന് കോ​ള​ജ് റോ​ഡി​ൽ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം(​എ​ൻ​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ പൂ​മ​ര​തൈ​ക​ൾ ന​ട്ടു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ സോ​ബി​ൻ, സാ​ലി, റ​ഷീ​ദ്, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി പ്ര​വ​ർ​ത്ത​ക​ർ, ഒ​പ്പം സ​മീ​പ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ കെ.​ജി. ജോ​സ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​വി. സ്മി​ത, പി. ​മു​ഹ​മ്മ​ദ​ലി, ആ​ഷി​ക് സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.