മു​ത്ത​ങ്ങ​യി​ൽ വിദേശമദ്യവുമായി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, September 13, 2017 11:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്സൈ​ക് ചെ​ക്കു​പോ​സ്റ്റി​ൽ ക​ർ​ണാ​ട​ക വി​ദേ​ശ​മ​ദ്യവുമായി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മൈ​സൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. 350 മി​ല്ലി​യു​ടെ 42 പാ​ക്ക​റ്റ് വി​സ്കി​യാ​ണ് പി​ടി​ച്ച​ത്. ന​ഞ്ച​ൻ​കോ​ട് സ്വ​ദേ​ശി സോ​മേ​ഷി (33)നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം ക​ർ​ണാ​ട​ക​യി​ൽ മാ​ത്ര​മേ വി​ല്പ​ന ന​ട​ത്താ​ൻ പാ​ടു​ള്ളു. അ​മി​ത വി​ല​യ് ക്ക് ബ​ത്തേ​രി​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.