തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കു​ടും​ബ​ശ്രീ വി​പ​ണ​ന​മേ​ള: ജി​ല്ല​യി​ൽ റിക്കാർ​ഡ് വി​ല്പ​ന
കോ​ഴി​ക്കോ​ട്: ഓ​ണം - ബ​ക്രീ​ദ് വി​പ​ണ​ന​മേ​ള​യി​ൽ കു​ടും​ബ​ശ്രീ ഉ​ത്പന്ന​ങ്ങ​ൾ​ക്ക് റിക്കാ​ർ​ഡ് വി​ല്പ​ന. നാ​ടും ന​ഗ​ര​വും ആ​ഘോ​ഷ​ത്തി​ര​ക്കി​ല​മ​ർ​ന്ന ഉ​ത്സ​വ​നാ​ളു​ക​ളി​ൽ കു​ടും​ബ​ശ്രീ ച​ന്ത​ക​ൾ വ​ഴി 3,17, 26, 685 രൂ​പ​യു​ടെ ഉ​ത്പന്ന​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്.

കോ​ർ​പ്പ​റേ​ഷ​ൻ സി​ഡി​എ​സ് നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ "വൈ​ഭ​വ്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച വി​പ​ണ​ന​മേ​ള​യി​ലെ വി​ൽ​പ്പ​ന​യ്ക്ക് പു​റ​മെ​യാ​ണി​ത്. വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന ഉ​ത്പന്ന ​നി​ര​യു​മാ​യി ്ധ​കു​ടും​ബ​ത്തോ​ടെ കു​ടും​ബ​ശ്രീ​ക്കൊ​പ്പം’ എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി വി​പ​ണ​ന​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

76 പ​ഞ്ചാ​യ​ത്ത് ത​ല ച​ന്ത​ക​ളും മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ ര​ണ്ട് ച​ന്ത​ക​ളും ഒ​രു ജി​ല്ലാ​ത​ല ച​ന്ത​യു​മാ​ണ് ആ​രം​ഭി​ച്ച​ത്. ഓ​ണം- ബ​ക്രീ​ദ് വി​പ​ണി​യി​ൽ കു​ടും​ബ​ശ്രീ ഉ​ത്പന്ന​ങ്ങ​ൾ​ക്ക് വ​ർ​ദ്ധി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചു​ത്. കു​ടും​ബ​ശ്രീ​യു​ടേ​യും ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്താ​ൽ ആ​രം​ഭി​ച്ച സം​രം​ഭ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ര​വ​ധി ഉ​ത്പന്ന​ങ്ങ​ൾ കു​ടും​ബ​ശ്രീ വ​ഴി വി​പ​ണ​നം ചെ​യ്തു​വ​രു​ന്നു​ണ്ട്.

കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മാ​യ​വും ക​ല​ർ​പ്പു​മി​ല്ലാ​ത്ത സാ​ന്പാ​ർ​കി​റ്റ്, ശ​ർ​ക്ക​ര ഉ​പ്പേ​രി, വ​റു​ത്തു​പ്പേ​രി, പ​പ്പ​ടം, വി​വി​ധ ത​രം അ​ച്ചാ​റു​ക​ൾ, നാ​ട​ൻ അ​വി​ൽ, കൂ​വ​പ്പൊ​ടി, ഈ​ന്ത്പൊ​ടി, ക​റി​പൗ​ഡ​റു​ക​ൾ, പാ​യ​സം മി​ക്സ് എ​ന്നി​വ​യു​ടെ​യും മ​റ്റ് വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പന്ന​ങ്ങ​ളു​ടെ ശ്രേ​ണി​യും വി​പ​ണ​ന​മേ​ള​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ച​ന്ത​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​ഡി​എ​സു​ക​ൾ​ക്ക് ജൈ​വ പ​ച്ച​ക്ക​റി​മേ​ള ന​ട​ത്തി​പ്പി​നാ​യി 75,000 രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​ടും​ബ​ശ്രീ മു​ന്നേ​റു​ക​യാ​ണ്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഓ​ണ​വി​പ​ണി​യി​ൽ ജൈ​വ പ​ച്ച​ക്ക​റി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ മു​ൻ​കൂ​ട്ടി​ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു.

കു​ടും​ബ​ശ്രീ സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ളു​ടേ​യും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെയും നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ൾ ന​ട​ത്തി​യ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രാ​ണ് ഉ​ണ്ടാ​യ​ത്.




അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ൻ കൗ​ണ്‍​സി​ല​ർ മ​രി​ച്ചു
വ​ട​ക​ര: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ൻ വ​ട​ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ മ​രി​ച്ചു. സി​പി​എം വ​ട​ക​ര നോ​ർ​ത്ത് ലോ ......
Nilambur
LATEST NEWS
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ ക​ഞ്ചാ​വ് മാഫിയ പിടിമുറുക്കുന്നു
പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: പി.​ജെ.​ജോ​സ​ഫ്
ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വം: നാ​ല് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ന്നി ആ​ന​ത്താ​വ​ളം: കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ന​വീ​ക​രി​ക്ക​ണം, പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി​വ​രെ​യാ​ക്ക​ണം
ബേ​ക്ക​റി​യി​ൽ തീ​പി​ടു​ത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.