ചു​ങ്കാ​ലിൽ ച​ന്ദ​നം മു​റി​ക്കു​ന്ന​തി​നി​ടെ മൂ​ന്നുപേർ പി​ടി​യി​ൽ
Wednesday, September 13, 2017 12:09 PM IST
കൊ​ട​ക​ര: വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ ചു​ങ്കാ​ൽ ആ​റേ​ശ്വ​രം വ​ന​ത്തി​ൽ​നി​ന്നു ച​ന്ദ​നം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തെ വ​ന​പാ​ല​ക​ർ കൈ​യോ​ടെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ണ്ണാ​മ​ല ജി​ല്ല​യി​ൽ പെ​ട്ട് ജോ​ലാ​ർ​പേ​ട്ട് മ​രു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ വെ​ങ്കി​ടേ​ശ​ൻ (35), ബാ​ബു എ​ന്ന മു​രു​ക​ൻ(28), ഏ​ഴി​മ​ല (30) എ​ന്നി​വ​രെ​യാ​ണു വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​എ​സ്. മാ​ത്യു, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി.​എ​സ്. ഷൈ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് ച​ന്ദ​ന​ത്ത​ടി​ക​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

മോ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജ​യ​പാ​ല​ൻ സി​ബ്ബു എ​ന്ന ദേ​പേ​ന്ദ​ർ, പാ​ണ്ട ു എ​ന്ന പാ​ണ്ഡ്യ​ൻ എ​ന്നി​വ​ർ വ​ന​പാ​ല​ക​രെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ, മെ​യ്, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ചു​ങ്കാ​ൽ, ആ​റേ​ശ്വ​രം വ​ന​ത്തി​ൽ​നി​ന്ന് ച​ന്ദ​നം മു​റി​ച്ചു​ക​ട​ത്തി​യ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​തെ​ന്നു ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ പി.​എ​സ്. ഷൈ​ല​ൻ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പി​ആ​ർ​ഒ അ​രു​ണ്‍ വീ​ശ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. ജ​യ​കു​മാ​ർ, ആ​ർ. പ്ര​ദീ​പ്, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. പ്ര​സാ​ദ്, കെ.​എ​സ്. സ​ന്തോ​ഷ്, കെ.​വി. ഗി​രീ​ഷ്, വി.​ആ​ർ. ഷാ​ജു, സി.​വി. ര​വി എ​ന്നി​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ട ായി​രു​ന്നു.