അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രുന്ന മ​ക​ൻ മ​രി​ച്ചു
Wednesday, September 13, 2017 12:20 PM IST
ചാ​ത്ത​ന്നൂ​ർ: അ​ച്ഛ​ന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​ലാ​യി​രു​ന്ന മ​ക​ൻ മ​രി​ച്ചു. കാ​രം​കോ​ട് എ​സ്.​ബി ഭ​വ​നി​ൽ സു​ഭാ​ഷ്(24)​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന മ​ക​ൻ വീ​ട്ടി​ൽ അ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ത​ട​യാ​നെ​ത്തി​യ പി​താ​വ് ബാ​ബു(55)​നെ​യും മ​ർ​ദി​ച്ചു.

അ​മ്മ സു​ജാ​ത​യെ​യും മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട ബാ​ബു സ​മീ​പ​ത്ത് കി​ട​ന്ന വ​ടി കൊ​ണ്ട് സു​ഭാ​ഷി​ന്‍റെ ത​ല​യ്ക്ക് അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഭാ​ഷി​നെ കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സ​ഹോ​ദ​രി: മാ​യ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബാ​ബു​വി​നെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.