ത​ത്വ​മ​സി ചി​ട്ടി ത​ട്ടി​പ്പ്: പ​രാ​തി​ക​ൾ 2000 ക​വി​ഞ്ഞു
Wednesday, September 13, 2017 12:24 PM IST
ഒ​ല്ലൂ​ർ: ചെ​റാ​യി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​ത്വ​മ​സി ചി​ട്ടി ക​ന്പ​നി​യു​ടെ ത​ട്ടി​പ്പി​ൽ പെ​ട്ട​വ​രു​ടെ പ​രാ​തി​ക​ൾ 2000 ക​വി​ഞ്ഞു. പു​ത്തൂ​ർ, വെ​ട്ടു​കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​രാ​ണ് കൂ​ടു​ത​ലും അ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. വെ​ട്ടു​കാ​ട് മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നു മാ​ത്രം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. കു​റി ല​ഭി​ച്ച​വ​ർ​ക്കും ലേ​ലം ചെ​യ്ത​വ​ർ​ക്കും പ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. നെ​ല്ലി​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ഖ​യി​ലെ ഇ​ട​പാ​ടു​കാ​രു​ടെ മാ​ത്രം പ​രാ​തി​യാ​ണ് ഇ​ത്.