വെ​ള്ളാ​നി​ക്കോ​ട് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ്: ലോ​കാ​യു​ക്ത സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ട്ടു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Wednesday, September 13, 2017 12:24 PM IST
തൃ​ക്കൂ​ർ: വെ​ള്ളാ​നി​ക്കോ​ട് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​കാ​യു​ക്ത അ​ധി​കൃ​ത​ർ സ്ഥ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി. നാ​ട്ടു​കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കെഎ​ൽ​ഡി​സി ബ​ണ്ട് നി​ർ​മാ​ണ​ത്തി​നെ​ന്ന പേ​രി​ൽ തൃ​ക്കൂ​രി​ൽ ന​ട​ന്നു വ​ന്ന അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്കെ​തി​രെ​യു​ള്ള പ​രാ​തി ലോ​കാ​യു​ക്ത ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​പ്പ് ന​ട​ന്ന സ്ഥ​ലം ലോ​കാ​യു​ക്ത എ​സ്പി കെ.​ബി. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള സം​ഘം ഇന്നലെ ഉ​ച്ച​യ്ക്ക് 1.30ന് ​സ്ഥ​ല​ത്തെ​ത്തി​ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​ൽ റ​വ​ന്യു വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ പി.​എ​ച്ച്. കു​ര്യ​ൻ, തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ എ. ​കൗ​ശി​ഗ​ൻ, ആ​ർഡിഒ, ജി​യോ​ള​ജി​സ്റ്റ്, അ​ഡീ. ത​ഹ​സി​ൽ​ദാ​ർ, തൃ​ക്കൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, കെ​എ​ൽ​ഡി​സി മ​രാ​മ​ത്ത് വി​ഭാ​ഗം എ​ഞ്ചി​നീ​യ​ർ, സ്ഥ​ല​മു​ട​മ സ്ക​റി​യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ടി.​എ​ൻ. മു​കു​ന്ദ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​നി​ക്കോ​ട് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ന്ന​ത്. നേ​ര​ത്തേ എ​ൽ​എ പ​ട്ട​യ​മു​ള്ള സ്ഥ​ല​ത്ത് ന​ട​ന്ന മ​ണ്ണെ​ടു​പ്പി​ന് മു​കു​ന്ദ​ന്‍റെ പ​രാ​തി​യി​ൽ ജി​യോ​ള​ജി വ​കു​പ്പ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു.

ബ​ണ്ട് നി​ർ​മാ​ണ​ത്തി​നെ​ന്ന പേ​രി​ൽ മ​ണ്ണെ​ടു​ക്കാ​ൻ റവ​ന്യു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് നേ​ടി​യ മ​ണ്ണെ​ടു​പ്പ് സം​ഘം ക​ള​ക്ട​ർ, ആ​ർഡിഒ എ​ന്നി​വ​ർ വ​ഴി ജി​യോ​ള​ജി​സ്റ്റി​ന്‍റെ അ​നു​മ​തി നേ​ടി. നി​ല​വി​ലെ സ്റ്റോ​പ്പ് മെ​മ്മോ റ​ദ്ദാ​ക്കാ​തെ​യാ​ണ് മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ൽഎ പ​ട്ട​യ​മു​ള്ള സ്ഥ​ലം കൃ​ഷി​ക്കും വീ​ടു​വെ​ക്കു​ന്ന​തി​നും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ. ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ മേ​ൽ​മ​ണ്ണ് മാ​റ്റി പാ​റ​മ​ട ന​ട​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

ബ​ണ്ടു​പ​ണി​ക്കെ​ന്ന പേ​രി​ൽ നീ​ക്കു​ന്ന മ​ണ്ണു ക​ട​ത്തി വി​ല്പ​ന ന​ട​ത്തു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ഥ​ല​മു​ട​മ​യു​ടെ ഭാ​ര്യ തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ സി.​പി.​എം. അം​ഗ​മാ​ണ്. ലോ​കാ​യു​ക്ത എ​സ്പി​യോ​ടൊ​പ്പം അ​സി​സ്റ്റ​ന്‍റ് എ​സ്ഐ ബി. ​സ​തീ​ന്ദ്ര​ൻ, സി​പി​ഒ എ​സ്. അ​ഷ​റ​ഫ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.