കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് തീ​രാദു​രി​തം
Wednesday, September 13, 2017 12:27 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ബി ​ഗ്രേ​ഡ് സ്റ്റേ​ഷ​നെ​ന്ന ഖ്യാ​തി​യു​ള്ള കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കെ​പ്പോ​ഴും തീ​രാ​ദു​രി​ത​മാ​ണ്. ഒ​രു ടി​ക്ക​റ്റ് കൗ​ണ്ട​ർ മാ​ത്രം ഉ​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ ടി​ക്ക​റ്റി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ് .

ഗ്രേ​ഡ് ഉ​യ​ർ​ത്തി​യ​തോ​ടെ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്കു കൂ​ടു​ത​ൽ ടി​ക്ക​റ്റ് കൗ​ണ്ട​ർ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നു റെ​യി​ൽ​വേ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്.​ എ​ന്നാ​ൽ ഇ​തൊ​ന്നും ഇ​തു​വ​രെ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. രാ​വി​ലെ പ​ര​ശു​റാം, നേ​ത്രാ​വ​തി, എ​ഗ്‌മോ​ർ, മം​ഗ​ളൂ​രു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും പാ​സ​ഞ്ച​ർ സ​ർ​വീ​സു​മു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ മം​ഗ​ളൂ​രു​വി​ലേ​ക്ക്് പ​ല​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കാ​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്ക് നീ​ണ്ട ക്യൂ ​മൂ​ലം ടി​ക്ക​റ്റ് എ​ടു​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തു​മൂ​ലം ട്രെ​യി​ൻ യാ​ത്ര​ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.

ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ണ്ടെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ അ​തി​നും ത​ക​രാ​റു വ​രു​ന്നു. കൂ​ടാ​തെ ജ​ൻസാ​ധാ​ര​ൺ ടി​ക്ക​റ്റ് കൗ​ണ്ട​റും പ​ല സ​മ​യ​ങ്ങ​ളി​ലും അ​ട​ച്ചി​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം.