ആ​ല​ക്കോ​ട് കൃ​ഷി​ഭ​വ​നി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ക്കു​ന്നു
Wednesday, September 13, 2017 12:40 PM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് കൃ​ഷി​ഭ​വ​നി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെല​വ​ഴി​ച്ചു വാ​ങ്ങി​യ കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നു. കാ​ര്‍​ഷി​ക ക​ര്‍​മ​സ​മി​തി​ക്കു വേ​ണ്ടി ര​ണ്ടു​വ​ര്‍​ഷം മു​ന്പു വാ​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് നാ​ഥ​നി​ല്ലാ​തെ മു​റി​ക്കു​ള്ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കു പു​ത്ത​ന്‍ ഉ​ണ​ര്‍​വ് ന​ല്‍​കാ​നാ​ണു 2014 ലാ​ണ് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കാ​ര്‍​ഷി​ക ക​ര്‍​മസേ​ന​യ്ക്കു രൂ​പം ന​ല്‍​കി​യ​ത്. 25 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നു വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യി​രു​ന്നു. ക​ർ​മ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

എ​ന്നാ​ല്‍ വ​ര്‍​ഷം മൂ​ന്നു ക​ഴി​ഞ്ഞി​ട്ടും ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 2015 ഒ​ക്ടോ​ബ​റി​ലാ​ണു ഒ​മ്പ​ത​ര ല​ക്ഷം രൂ​പ​യു​ടെ കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ര്‍​മ​സ​മി​തി​ക്കാ​യി കൃ​ഷി വ​കു​പ്പ് വാ​ങ്ങി​യ​ത്. കാ​ട് തെ​ളി​ക്കു​ന്ന യ​ന്ത്രം, തെ​ങ്ങ് ക​യ​റു​ന്ന യ​ന്ത്രം, പ​വ​ര്‍ സ്പ്രേ​യ​ര്‍, കു​ഴി​യെ​ടു​ക്കു​ന്ന യ​ന്ത്രം തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​ന്നു വാ​ങ്ങി കൂ​ട്ടി​യ​ത്. കാ​ടു​തെ​ളി​ക്കു​ന്ന യ​ന്ത്രം മാ​ത്ര​മാ​ണ് ഒ​രു​ത​വ​ണ​യെ​ങ്കി​ലും മു​റി​ക്കു​ള്ളി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ ക​ര്‍​മ​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യ​ാറാ​കാ​തെ വ​ന്ന​താ​ണ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ മു​റി​ക്കു​ള്ളി​ലാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം.

ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി​ക​ള്‍ കൃ​ഷി വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.