തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മെ​ക്കാ​ഡം ടാ​റിം​ഗ് സ്വ​പ്നം മാ​ത്രം
ശ്രീ​ക​ണ്ഠ​പു​രം: സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല റോ​ഡു​ക​ളും മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി വി​ക​സി​പ്പി​ച്ചി​ട്ടും മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ചെ​ങ്ങ​ളാ​യി-​പെ​രി​ങ്കോ​ന്ന്-​ത​വ​റൂ​ൽ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത് മെ​ക്കാ​ഡ​മി​ല്ലാ​തെ. ചെ​ക്കി​ക്ക​ട​വ് പാ​ലം​കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​യ​തി​നാ​ൽ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തു​ള്ള യാ​ത്ര​ക്കാ​ർ ഈ ​റോ​ഡി​നെ ഏ​റെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ചെ​ങ്ങ​ളാ​യി, മു​ങ്ങം, പെ​രി​ങ്കോ​ന്ന്, പാ​റ​ക്കാ​ടി, കീ​യ​ച്ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ പ്ര​തീ​ക്ഷ​യാ​ണ് ഈ ​റോ​ഡി​ന്‍റെ വി​ക​സ​നം. വ​ള​ക്കൈ-​ചു​ഴ​ലി-​ചെ​ന്പ​ന്തൊ​ട്ടി, ചെ​ന്പ​ന്തൊ​ട്ടി-​ക​ര​യ​ത്തും​ചാ​ൽ-​പു​റ​ഞ്ഞാ​ൺ, ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ, പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ, കോ​ട്ടൂ​ർ-​മ​ല​പ്പ​ട്ടം തു​ട​ങ്ങി ഒ​ട്ടേ​റെ റോ​ഡു​ക​ൾ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മെ​ക്കാ​ഡ​മാ​യി ക​ഴി​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 95 ല​ക്ഷ​വും കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ നി​ന്നു​ള്ള 40 ല​ക്ഷ​വും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ 18 ല​ക്ഷ​വും ഉ​പ​യോ​ഗി​ച്ച് റോ​ഡ് വി​ക​സി​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ചെ​ങ്ങ​ളാ​യി മു​ത​ൽ മു​ങ്ങം വ​രെ റോ​ഡ് ഉ​യ​ർ​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. എ​ന്നാ​ൽ മു​ക്കാ​ൽ മീ​റ്റ​ർ മാ​ത്രം റോ​ഡ് ഉ​യ​ർ​ത്തി​യാ​ൽ ഇ​വി​ടു​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​ന്ന​ര മീ​റ്റ​റെ​ങ്കി​ലും റോ​ഡ് ഉ​യ​ർ​ത്താ​തെ വെ​ള്ള​പ്പൊ​ക്ക ദു​രി​തം പ​രി​ഹ​രി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ ത​വ​റൂ​ൽ-​കൊ​യ്യം ഭാ​ഗ​ത്തെ റോ​ഡു​വി​ക​സ​നം ഇ​ത്ത​വ​ണ​ത്തെ പ​ദ്ധ​തി​യി​ലി​ല്ല. ഇ​ത് ചെ​ക്കി​ക്ക​ട​വ് പാ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​കും. നേ​ര​ത്തെ ത​ളി​പ്പ​റ​ന്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു ചെ​ങ്ങ​ളാ​യി. ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലേ​ക്കു മാ​റി​യ​ശേ​ഷം മ​ല​യോ​ര വി​ക​സ​ന ഏ​ജ​ൻ​സി ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​വ​റൂ​ൽ ഭാ​ഗ​ത്തേ​ക്ക് 40 ല​ക്ഷ​വും മു​ട​ക്കി റോ​ഡ് ന​വീ​ക​രി​ച്ചി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചെ​ങ്ങ​ളാ​യി മു​ത​ൽ കൊ​യ്യം വ​രെ വീ​തി കൂ​ട്ടു​ക​യും റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ക​യും മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്. ഇ​പ്പോ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​തു​കൊ​ണ്ട് റോ​ഡി​ന്‍റെ വി​ക​സ​നം സാ​ധ്യ​മാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.




ത​മി​ഴ്നാ​ട് സ്വ​ദേ​ശി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
ക​ണ്ണൂ​ർ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ കൂ​ലി​പ്പ​ണി​ക്കാ​ര​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ലാ​ട് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് ......
Nilambur
LATEST NEWS
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ ക​ഞ്ചാ​വ് മാഫിയ പിടിമുറുക്കുന്നു
പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: പി.​ജെ.​ജോ​സ​ഫ്
ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വം: നാ​ല് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ന്നി ആ​ന​ത്താ​വ​ളം: കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ന​വീ​ക​രി​ക്ക​ണം, പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി​വ​രെ​യാ​ക്ക​ണം
ബേ​ക്ക​റി​യി​ൽ തീ​പി​ടു​ത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.