വാകത്താനം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ അ​​തി​​ക്ര​​മ​​ം : നാലു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Wednesday, September 13, 2017 1:02 PM IST
കോ​​​​ട്ട​​​​യം: സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ വാ​​​​ക​​​​ത്താ​​​​നം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ക​​​​യ​​​​റി അ​​​​തി​​​​ക്ര​​​​മം കാ​​​​ട്ടി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ നാ​​​​ല് പേ​​​​രെ അ​​​​റ​​​​സ്റ്റു ചെ​​​​യ്തു. തോ​​​​ട്ട​​​​യ്ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ കാ​​​​നാ​​​​രി​​​​കാ​​​​വു​​​​ങ്ക​​​​ൽ കെ.​​​​സി.​​​​ കൊ​​​​ച്ചു​​​​മോ​​​​ൻ (43), ആ​​​​ല​​​​പ്പാ​​​​ട്ടി​​​​ൽ ദ​​​​ർ​​​​ശ​​​​ൻ ബാ​​​​ബു (23), പു​​​​ളി​​​​ക്ക​​​​ൽ അ​​​​നീ​​​​ഷ് (35), വാ​​​​ക​​​​ത്താ​​​​നം പു​​​​ത്ത​​​​ൻ​​​​ച​​​​ന്ത കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​നി​​​​ൽ കെ. ​​​​ജോ​​​​ണ്‍ (34) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് എ​​​​സ്ഐ സി​​​​ബി തോ​​​​മ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. ഇ​​​​വ​​​​രെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

വാ​​​​ക​​​​ത്താ​​​​നം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ അ​​​​ഭ​​​​യം​​​​തേ​​​​ടി​​​​യ സി​​​​എ​​​​സ്ഡി​​​​എ​​​​സ് (ചേ​​​​ര​​​​മ​​​​ർ സാം​​​​ബ​​​​വ ഡെ​​​​വ​​​​ല​​​​പ്മെ​​​​ൻ​​​​റ് സൊ​​​​സൈ​​​​റ്റി) പ്ര​​​​ത്ത​​​​ക​​​​രെ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​ത്തി​​​​യ സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് അ​​​​തി​​​​ക്ര​​​​മം കാ​​​​ട്ടി​​​​യ​​​​ത്. ക​​​​ണ്ടാ​​​​ല​​​​റി​​​​യാ​​​​വു​​​​ന്ന ആ​​​​റു​​​​പേ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 30 സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേയാ​​​​ണ് കേ​​​​സ്. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി 12നാ​​​​ണ് സം​​​​ഭ​​​​വം. സി​​​​എ​​​​സ്ഡി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന്‍റെ ഓ​​​​ട്ടോ​​​​റി​​​​ക്ഷ ത​​​​ല്ലി​​​​ത്തക​​​​ർ​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ലും കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

തൃ​​​​ക്കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് സി​​​​എ​​​​സ്ഡി​​​​എ​​​​സ് കു​​​​ടും​​​​ബ​​​​സം​​​​ഗ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​ണ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്. വാ​​​​ക​​​​ത്താ​​​​നം പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ പ്രി​​​​ന്‍റ​​​​ർ, കൂ​​​​ജ എ​​​​ന്നി​​​​വ പ്ര​​​​തി​​​​ക​​​​ൾ ന​​​​ശിപ്പി​​​​ച്ചു. പൊ​​​​തു​​​​മു​​​​ത​​​​ൽ ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നും സി​​​​എ​​​​സ്ഡി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​നും അ​​​​വ​​​​രു​​​​ടെ ഓ​​​​ട്ടോ​​​​റി​​​​ക്ഷാ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​നു​​​​മാ​​​​ണ് കേ​​​​സ്.

കു​​​​ടും​​​​ബ സം​​​​ഗ​​​​മം ക​​​​ഴി​​​​ഞ്ഞ് ഞാ​​​​ലി​​​​യാ​​​​കു​​​​ഴി​​​​യി​​​​ൽ എ​​​​ത്തി​​​​യ സി​​​​എ​​​​സ്ഡി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ഓ​​​​ട്ടോ ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ഴാ​​​​ണ് അ​​​​വ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത്. പി​​​​ന്നാ​​​​ലെ വ​​​​ന്ന സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ക​​​​യ​​​​റി സി​​​​എ​​​​സ്ഡി​​​​എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ വി​​​​ട്ടു​​​​കി​​​​ട്ട​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ത് പോ​​​​ലീ​​​​സ് നി​​​​രാ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​കോ​​​​പ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​തി​​​​ക്ര​​​​മം.