ആവേശം പകർന്ന് അധ്യാപക ദിനാചരണം
Wednesday, September 13, 2017 1:02 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​മ​​ഗ്ര വികസനം വെ​​ല്ലു​​വി​​ളി​​യാ​​യി ഏ​​റ്റെ​​ടു​​ക്കാ​​ൻ അ​​ധ്യാ​​പ​​ക​​ർ സ​​ന്ന​​ദ്ധ​​മാ​​ക​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച കോ​​ർ​​പ​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് അ​​ധ്യാ​​പ​​ക ദി​​നാ​​ച​​ര​​ണം എ​​സ്ബി ഹ​​യ​​ർ​ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. അ​​ധ്യാ​​പ​​ക​​ർ ത​​ങ്ങ​​ളു​​ടെ ശു​​ശ്രൂ​​ഷ സൂ​​ഷ്മ​​ത​​യോ​​ടെ​​യും ജാ​​ഗ്ര​​ത​​യോ​​ടെ​​യും നി​​റ​​വേ​​റ്റ​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ധ്യാ​​പ​​ക​​ർ അ​​റി​​വ് പ​​ക​​രു​​ന്ന​​തോ​​ടൊ​​പ്പം കു​​ട്ടി​​ക​​ളു​​ടെ ജീ​​വി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങി​ച്ചെ​​ന്ന് കാ​​ര്യ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്ക​​ണ​​മെ​​ന്ന് മാ​​ർ പ​​വ്വ​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍. ​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ർ​​പ​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​ ​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത് ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തി.

വി​​വി​​ധ സ്കൂ​​ളു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ മാ​​നേ​​ജ​​ർ​​മാ​​രെ യോ​​ഗം ആ​​ദ​​രി​​ച്ചു. ക​​ഴി​​ഞ്ഞ​വ​​ർ​​ഷം മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ച്ച സ്കൂ​​ളു​​ക​​ൾ​​ക്കും മി​​ക​​വു പു​​ല​​ർ​​ത്തി​​യ അ​​ധ്യാ​​പ​​ക​​ർ​​ക്കും അ​​ന​​ധ്യാ​​പ​​ക​​ർ​​ക്കും മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ച്ചു. കോ​​ർ​പ​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി സ്ഥാ​​ന​​ത്തു​​നി​​ന്നും വി​​ര​​മി​​ക്കു​​ന്ന കെ.​​ജെ.​ വ​​ർ​​ഗീ​​സി​​ന് യോ​​ഗ​​ത്തി​​ൽ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി.

ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​റോ​​യി ക​​ണ്ണ​​ഞ്ചി​​റ, എ​​സ്ബി സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ.​ ​ജോ​​സ് പി.​ ​കൊ​​ട്ടാ​​രം, കോ​​ർ​പ​​റേ​​റ്റ് അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ​​മാ​​രാ​​യ ഫാ.​ ​ടോ​​ണി ചെ​​ത്തി​​പ്പു​​ഴ, ഫാ.​ ​മാ​​ത്യു വാ​​രു​​വേ​​ലി​​ൽ, എ​​സ്ബി സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ തോ​​മ​​സ് സി.​ ​ഓ​​വേ​​ലി​​ൽ, കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി ജോ​​സ​​ഫ്, സ​​ബീ​​ഷ് നെ​​ടും​​പ​​റ​​ന്പി​​ൽ, സാ​​ബു മാ​​ത്യു, ജോ​​സ് കെ.​ ​ജേ​​ക്ക​​ബ്, പി.​​കെ.​ തോ​​മ​​സു​​കു​​ട്ടി, ബി​​നു കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് മ​​ല​​യാ​​ള​​വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​സാ​​ബു ഡി.​ ​മാ​​ത്യു സെ​​മി​​നാ​​ർ ന​​യി​​ച്ചു.