ലൈഫ് മിഷൻ പദ്ധതി: ക​ര​ടു​പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി, അ​ർ​ഹ​ത​യു​ള്ള​വ​ർ പ​ല​രും പു​റ​ത്ത്
Monday, September 18, 2017 11:51 AM IST
അ​യി​ലൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സ​ന്പൂ​ർ​ണ്ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ(​ലൈ​ഫ് മി​ഷ​ൻ) ക​ര​ടു പ​ട്ടി​ക​യി​ൽ വ്യാ​പ​ക​മാ​യ പ​രാ​തി. പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ പോ​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​സി​ദ്ധി​ക​രി​ച്ച പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി. സ്വ​ന്ത​മാ​യി വീ​ടും, സ്ഥ​ല​വും ഇ​ല്ലാ​ത്ത​വ​രും, സ്ഥ​ല​മു​ണ്ടാ​യി​ട്ട് വീ​ടി​ല്ലാ​ത്ത​വ​രും എ​ന്നി​ങ്ങി​നെ ര​ണ്ടു പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റ് 10 ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​വും ന​ൽ​കി. പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ച് വാ​ർ​ഡു​ക​ൾ തി​രി​ച്ച് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും, ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ടു​ക​ൾ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ര​ണ്ടാ​മ​ത്തെ ക​ര​ട് പ​ട്ടി​ക പു​നഃ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​നു ശേ​ഷം സെ​പ്റ്റം​ബ​ർ 11ന് ​വീ​ണ്ടും ക​ര​ട് പ​ട്ടി​ക പു​നഃ​പ്ര​സി​ദ്ധി​ക​രി​ച്ചു.

ഇ​ങ്ങി​നെ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ലാ​ണ് യോ​ഗ്യ​ത​യു​ള്ള​വ​ർ പു​റ​ത്താ​വു​ക​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ട്ടു​ന​ന്പ​ർ ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ പോ​ലും ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്ത​ത്.
മു​ൻ കാ​ല​ങ്ങ​ളി​ൽ ഭ​വ​ന പ​ദ്ധ​തി​യി​ൽ ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​പ്പോ​ൾ റേ​ഷ​ൻ കാ​ർ​ഡി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഓ​ല​പ്പു​ര​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ ഒ​ഴി​വാ​കു​ക​യും ചെ​യ്തു.ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ പ​രാ​തി​യു​ള്ള​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കാ​ണ് അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ശ​നി​യാ​ഴ്ച തീ​രു​ക​യും ചെ​യ്യും. ഇ​ത് ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ ക​യ​റി​കൂ​ടി​യ​തെ​ന്നും, അ​പ്പീ​ൽ അ​പേ​ക്ഷ​യി​ൽ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് ക​ര​ട് പ​ട്ടി​ക പു​നഃ പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നും കാ​ണി​ച്ച് അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്സ് ക​മ്മ​റ്റി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​നാ​യി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​കു​ഞ്ഞു​മോ​ൻ, കെ.​ഐ.​അ​ബ്ബാ​സ്, കെ.​വി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​സു​ഗ​ത​ൻ, എ.​സു​ന്ദ​ര​ൻ, എ​സ്.​എം.​ഷാ​ജ​ഹാ​ൻ, എ​സ്.​വി​നോ​ദ്, മോ​ളി സ​ണ്ണി, പ​ങ്ക​ജം ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​പേ​ക്ഷ​ക​രെ വ​ഞ്ചി​ച്ച​താ​യി പ​രാ​തി

ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്ക് 600 ഓ​ളം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​തി​ൽ വെ​റും 200 പേ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ബാ​ക്കി മു​ഴു​വ​ൻ അ​പേ​ക്ഷ​ക​രേ​യും ഒ​ഴി​വാ​ക്കി​യ​താ​യി പ​രാ​തി​പ്പെ​ട്ട് അ​പേ​ക്ഷ​ക​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി മ​തി​പ്പു​റം, മു​ഹ​മ്മ​ദ് ഹാ​രീ​സ്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കെ. ച​ന്ദ്ര​ൻ, എം.​എ​സ്. നാ​സ​ർ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.